
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 22, 2025 at 05:11 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും*
ചോ : മയ്യിത്തിന്റെ കുടുംബക്കാര്‍ക്ക് മയ്യിത്തിനെ ചുംബിക്കല്‍ അനുവദനീയമാണോ..?
ഉ: അനുവദനീയമാണ്. ഇസ്മാനുബ്നുമളുഗൂന്(റ) എന്ന സ്വഹാബി മരണപ്പെട്ടപ്പോള്‍ നബി ﷺ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ട്. നബി ﷺ വാഫാതായപ്പോള്‍ അബൂബക്കര്‍(റ) നബിﷺതങ്ങളെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. അത്കൊണ്ട് മയ്യിത്തിന്റെ കുടുംബക്കാര്‍ക്കും മയ്യിത്ത് സ്വാലിഹായ വ്യക്തിയാണെങ്കില്‍ കുടുംബക്കാരല്ലാത്തവര്ക്കും മയ്യിത്തിനെ ചുംബിക്കാം.
(തുഹഫ മിന്‍ഹാജ്, ശര്‍വാനി 3/201)
ചോ : മറമാടിയ ശേഷം ഖബറിനുമേല്‍ വെള്ളം ഒഴിക്കുന്നത് എന്തിനാണ്..?
ഉ: ഒരു ചാണ് ഉയരത്തില്‍ ഖബര്‍ മണ്ണിട്ടു ഉയര്‍ത്തല്‍ സുന്നത്താണ്. ആ മണ്ണ് പാറിപ്പോകാതെ ഉറച്ചുനില്ക്കാന് വേണ്ടിയും അതുപോലെ ഈ മയ്യിത്ത് കിടക്കുന്ന സ്ഥലം അല്ലാഹു ﷻ തണുപ്പിക്കുകയും അത് പരലോക മോക്ഷത്തിന്റെ സൂചനയാകാനും വേണ്ടിയാണ് വെള്ളം ഒഴിക്കുന്നത്.
(തുഹഫ 3/198, ഇആനത്ത് 2/119)
ചോ : ഗര്‍ഭിണിയായ സ്ത്രീ മരണപ്പെട്ടാല്‍ വയറ്റിലുള്ള കുഞ്ഞിനെ എന്തുചെയ്യണം..?
ഉ: അതിന് ജീവനുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഓപ്പറേഷന് നടത്തി പുറത്തെടുക്കല്‍ നിര്‍ബന്ധമാണ്. ജീവനില്ലാ എന്ന് ഉറപ്പാണെങ്കില്‍ പുറത്തെടുക്കേണ്ടതില്ല. മയ്യിത്തിനെ അങ്ങിനെതന്നെ മറമാടാം.
(ഫത്ഹുല്‍മുഈന്‍ 155)
ചോ : ഖബറിനു മുകളില്‍ ചെടി നടുന്നതെന്തിനാണ്..?
ഉ: ചെടി ചൊല്ലുന്ന തസ്ബീഹിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി. കേവലമൊരു ചെടി ചൊല്ലുന്ന തസ്ബീഹ് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുമെങ്കില്‍ ചെടിയേക്കാള് ഉന്നത സൃഷ്ടിയായ മനുഷ്യന് ചെയ്യുന്ന ഖുര്‍ആന്‍ പാരായണം തുടങ്ങിയ ഇബാദത്തുകള്‍ മയ്യിത്തിന് ഗുണം ചെയ്യില്ല എന്ന് ഒരിക്കലും കരുതാനാവില്ല. എന്ന് ഇമാം ഇബ്നു ഖയ്യിം(റ) പറഞ്ഞിട്ടുണ്ട്.
(കിതാബുര്‍റൂഹ് പേജ് 41)
ചോ : ഖബറാളികള്‍ക്ക് സലാം പറഞ്ഞാല്‍ അവരത് കേള്‍ക്കുമോ..?
ഉ: കേള്‍ക്കും. അതുകൊണ്ടാണല്ലോ ഖബറിന് അരികില്‍ ചെന്ന് സലാം പറയാന്‍ നബി ﷺ പഠിപ്പിച്ചത്. ഇല്ലെങ്കില്‍ വീട്ടില്‍ ഇരുന്നോ മറ്റോ സലാം പറഞ്ഞാല്‍ മതിയല്ലോ.
മാത്രമല്ല മയ്യിത്തിന്റെ പരിചയക്കാരനായ ഒരാള്‍ ഖബറിങ്ങല്‍ ചെന്ന് സലാം പറഞ്ഞാല്‍ ആ മയ്യിത്തിന് ഉടനെത്തന്നെ അല്ലാഹു ﷻ റൂഹ് തിരിച്ചുനല്‍കുകയും സലാം മടക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
(കിതാബുര്‍റൂഹ് 9)
ചോ : മയ്യിത്ത് നിസ്കാരത്തില്‍ നിന്നും സലാം വീട്ടുമ്പോള്‍ സാധാരണ നിസ്കാരം സലാം വീട്ടുമ്പോള്‍ ചൊല്ലുന്ന സലാം തന്നെ മതിയോ..?
ഉ: 'വബറകാതുഹു' എന്നു കൂടി ചേര്‍ത്ത് "അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു" എന്നാണ് സലാം വീട്ടേണ്ടത്.
(തുഹഫ 3/148)
ചോ :മരണാസന്നനായ ആള്‍ക്ക് വെള്ളം കൊടുക്കല്‍ സുന്നത്തുണ്ടോ..?
ഉ: ഉണ്ട്. മാത്രമല്ല നാവ് നീട്ടിയോ മറ്റോ ആവശ്യപ്പെട്ടാല്‍ വെള്ളം കൊടുക്കല്‍ നിര്‍ബന്ധമാണ്. കാരണം മരണസമയത്ത് നല്ല ദാഹമുണ്ടാകും.
(തുഹഫ 3/104)
ചോ : മരണാസന്നനായ വകതിരിവുള്ള കുട്ടിക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കേണ്ടതുണ്ടോ..?
ഉ: ഉണ്ട്. എന്നാല്‍ ഖബറിങ്ങല്‍ തല്ഖീന് ചൊല്ലേണ്ടതില്ല. കാരണം ഖബറിലെ ചോദ്യം ചെയ്യല്‍ ശിക്ഷ എന്നിവയില്‍ കുട്ടി നിര്‍ഭയനാണ്.
(തുഹഫ, ശര്‍വാനി 3/92)
ചോ : മരണവെപ്രാളത്തിലുള്ളവന്റെ അടുക്കല്‍ ഓതേണ്ട സൂറത്തുകള്‍ ഏതാണ്..?
ഉ: യാസീന്‍, റഅദ്.
(തുഹഫ 2/103)
ചോ : മരണസമയത്ത് യാസീന്‍ ഓതാന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചത് എന്തുകൊണ്ടാണ്..?
ഉ: നരകശിക്ഷ, സ്വര്ഗ്ഗാനുഗ്രഹം, ദുനിയാവിന്റെ അന്ത്യവും വ്യതിയാനവും, പരലോകത്തെ ഭീകരത തുടങ്ങിയവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് യാസീന്‍ അപ്പോള്‍ മരണവേളയില്‍ അത് കേള്‍ക്കുമ്പോള്‍ അവയെല്ലാം ഓര്‍മ്മ വരികയും ചങ്കുറപ്പ് ലഭിക്കുകയും ചെയ്യും.
(തുഹഫ 3/103)
ചോ : മരണസമയത്ത് പിശാച് കുടിവെള്ളവുമായി വരികയും മനുഷ്യനെ പിഴപ്പിക്കുകയും ചെയ്യുമെന്ന് കേള്‍ക്കുന്നത് ശരിയാണോ..?
ഉ: ശരിയാണ്, 'ഞാനല്ലാതെ ഇലാഹില്ല' എന്ന് പറഞ്ഞാല്‍ വെള്ളം തരാമെന്ന്' പറയുകയും ചെയ്യും. അത് കുടിക്കാതിരിക്കാനും കൂടിയാണ് മരണാസന്നനായവര്ക്ക് നാം വെള്ളം കൊടുക്കണം എന്ന് പറയുന്നത്.
(തുഹഫ 3/104)
ചോ : മരിച്ചോ ഇല്ലയോ എന്ന് ഉറപ്പാവാതെ അനന്തരക്രിയകള്‍ തുടങ്ങാന്‍ പറ്റുമോ..?
ഉ: കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയുമൊക്കെയാവാം, എന്നാല്‍ മറ മാടണമെങ്കില് മരിച്ചു എന്ന് ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്.
മരണം ഉറപ്പിക്കാന്‍ ധാരാളം അടയാളങ്ങള്‍ ഉണ്ടെങ്കിലും അവ കൊണ്ടും മനസ്സിലാക്കാന്‍ പറ്റാതെ വന്നാല്‍ മയ്യിത്തിന്റെ വാസന മാറുന്നത് പോലെയുള്ള അടയാളങ്ങള്‍ വഴി മരണം ഉറപ്പിക്കല്‍ നിര്‍ബന്ധമാണ്.
(തുഹഫ 3/108)
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
👍
😮
4