പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
March 1, 2025 at 08:31 AM
*"തൗബ - പൂർണ്ണരൂപം"* ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/FD8QE26HrEP1ZhoPB5jTSG തൗബയുടെ നിയമങ്ങൾ പാലിച്ചു കൊണ്ട് പാതിരാത്രി മനസ്സറിഞ്ഞ് കരഞ്ഞ് കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുക അൽഹംദുലില്ലാ.. അൽ ഹംദലില്ലാഹി റബ്ബിൽ ആലമീൻ.. അള്ളാഹുമ്മ സല്ലി അലാ സയ്യദിനാ മുഹമ്മദ്... വ ആലാ ആലി സയ്യിദിനാ മുഹമ്മദ് استعفر الله العلي العضيم استعفر الله العلي العضيم استعفر الله العلي العضيم ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍ നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ...! ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളെല്ലാരും ഞങ്ങളുടെ ശരീരത്തോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു... ഇപ്പോള്‍ നിന്‍റെ റഹ്മത്തെന്ന തൗബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...! നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൗബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ... നിന്‍റെ കൃപ കൊണ്ടും.. നിന്റെ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ... നീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ തൗബയും നേര്‍വഴിയും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ...! നീ നിന്‍റെ പക്കല്‍ നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളല്ലാവരേയും എത്തിച്ചു തരണം തമ്പുരാനേ... നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില്‍ തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ (സ) തങ്ങളുടെ ശഫാഹത്തില്‍ ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ ലിഖാഹിനെയും ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ...! ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണം റഹ്മാനെ... ഞങ്ങളുടെ മാതാ പിതാക്കന്മാർ, ഉസ്താദുമാർ,ഭാര്യ മക്കൾ , സഹോദരീ സഹോദരന്മാർ, ബന്ധു മിത്രാതികൾ... അയൽവാസികൾ... സ്നേഹിതന്മാർ.... മറ്റ് എല്ലാവരെയും അള്ളാഹു സുബുഹാന വതആല സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ....!ആമീൻ സ്വാലിഹായ സന്താനങ്ങളെ ഞങ്ങൾക്ക് പ്രധാനം ചെയ്യണം ..റഹ്മാനെ.. ചെറുപ്പത്തിൽ ഞങ്ങളെ പോറ്റി വളർത്തി വലുതാക്കിയ ഞങ്ങളുടെ മാതാ പിതാകന്മാരോട്‌ കരുണ കാണിക്കണം റബ്ബേ.. ഞങ്ങളുടെയും ഞങ്ങളോട് ബന്ധപ്പെട്ടവരുടെയും എല്ലാ ഇബാദത്തുകളും നീ സ്വീകരിക്കണം തമ്പുരാനെ .. ഞങ്ങളുടെയും ഞങ്ങളുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാകി തരണം അല്ലാഹ് .. ആമീൻ. ഞങ്ങളുടെ കടങ്ങൾ വീട്ടി തരണം റബ്ബേ... ഞങ്ങളെ അഹങ്കാരി ആകരുത് റബ്ബേ.. ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുതല്ലേ നാഥാ... പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ വ്യപിജരിക്കുന്നത് പോലെയാണ് എന്ന് ഞങ്ങളോട് മുത്ത് മുഹമ്മദ്‌ റസൂൽ (സ) പറഞ്ഞിട്ടുണ്ട് ഞങ്ങളെ പലിശയിൽ നിന്ന് രക്ഷിക്കണം നാഥാ .. അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരണം അല്ലാഹ്... ഞങ്ങൾക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യണം നാഥാ .. ഹറാമായ ധനം ഞങ്ങൾക്ക് നീ നൽകല്ലേ അല്ലാഹ് ... റഹ്മാനും റഹീമും ആയ റബ്ബേ.. മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കണം നാഥാ ... ഞങ്ങൾക്ക് എല്ലാവർക്കും ആരോഗ്യത്തോടും ഈമാനോടും സന്തോഷവും സമാധാനവും റഹ്മതും ബർകതും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യണം റബ്ബേ .. മാരകമായ അസുഖങ്ങളെ തന്ന് ഞങ്ങളെ പരീക്ഷിക്കല്ല റബ്ബേ.. മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണം റബ്ബേ.... ഞങ്ങളുടെ ഖബർ വിശാലമാകി തരണം റബ്ബേ.. ഞങ്ങളുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കണം അല്ലാഹ് ജീവിതത്തിലും മരണ സമയത്തും റസൂൽ തങ്ങളെ സ്വപ്നം കാണുവാനുള്ള ഭാഗ്യം തരണം നാഥാ ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കണം റബ്ബേ... എല്ലാ അപകടങ്ങളെ തൊട്ടും കാക്കണം അല്ലാഹ്... ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഖിറത്തിലേക്കും ഖൈറായ ജീവിതം പ്രധാനം ചെയ്യണം റബ്ബേ ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആക്കണം അല്ലാഹ് ദുനിയാവിലെയും ആഖിറതിലെക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്കും ഞങ്ങളുടെ മക്കള്കും പ്രധാനം ചെയ്യണം നാഥാ എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച് നൽകണം റബ്ബേ... നരകത്തേ തൊട്ട് കാക്കണം അല്ലാഹ് ജന്നാത്തുൽ ഫിർദൌസ് തരണം റബ്ബേ.. ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് നീ കാക്കണം തമ്പുരാനേ ഞങ്ങളുടെ മാതാ പിതാകൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ..അവർക്ക് നീ എല്ലാം ശിഫയാകി കൊടുക്കണം റബ്ബേ... നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ...അവരുടെ കബറിടം വിശാലമാകി കൊടുക്കണം അല്ലാഹ് സന്താനം ഇല്ലാത്തവർക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യണം നാഥാ നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനെസ്സിലും ഖൈറും ബർകതും പ്രധാനം ചെയ്യണം നാഥാ നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുദ്ദിമുട്ടുന്നവരുണ്ട്..റബ്ബേ.. അവർക്ക്‌ എല്ലാം ശിഫയാകി കൊടുക്കണം റബ്ബേ... കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്കുകയും നില നിർത്തുകയും ചെയ്യണം റബ്ബേ... മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തതോടെ മരിപിക്കണം റബ്ബേ.. ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയണം റബ്ബേ... ഞങ്ങളുടെ സന്താനകൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിർത്തണം റബ്ബേ... ഞങ്ങളുടെ കുടുംബത്തെയും, സന്താനങളെയും, തലമുറകളെയും നീ ഇഷ്ടപെടുന്നവരുടെ കൂട്ടത്തിൽ പെടുത്തണം റബ്ബേ... ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ പൊറുത്ത് തരണം റബ്ബേ... പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാക്കണം റബ്ബേ... റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നൽകണം റബ്ബേ... റസൂലിന്റെ പേരിൽ എല്ലാ ദിവസവും ""സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അല്ലൈഹിവ സല്ലം " കുറഞ്ഞത് 100 സ്വലാത്ത് ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ.... ഈ മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ പ്രാർതനകളും അള്ളാഹു കബൂലാകി തരട്ടെ. അമീൻ യാ റബ്ബൽ ആലമീൻ..... റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍... ആമീന്‍ ....ആമീന്‍ യാറബ്ബല്‍ ആലമീന്‍........... എല്ലാവരുടെയും ദുആയിൽ ഈ സഹോദരനേയും എന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു..........! അഡ്മിൻ
👍 1

Comments