District Collector Kannur
District Collector Kannur
February 19, 2025 at 11:50 AM
കേരള സർക്കാർ ഐടി മിഷൻ വഴി നടപ്പിലാക്കുന്ന സൗജന്യ വൈ-ഫൈ പദ്ധതിയാണ് കെഫൈ. സാങ്കേതിക വിദ്യയുടെ ഗുണഫലം സാർവത്രികമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്‍റെ നയം അനുസരിച്ച് കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരം കേരളത്തിലങ്ങോളമിങ്ങോളം രണ്ടായിരത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ലഭ്യമായ പബ്ലിക് വൈഫൈ സൗകര്യത്തിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ. ഈ ഹോട്ട്സ്പോട്ടുകൾ വഴി പൊതുജനങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ്പുകളിലും മറ്റ് ഉപകരണങ്ങളിലും ദിവസേന 1 ജിബി വരെ ഈ സേവനം സൗജന്യമായി ഉപയോഗിക്കാം. ഹോട്സ്പോട്ട് കണക്ട് ചെയ്യുവാൻ നിങ്ങളുടെ ഡിവൈസിൽ വൈഫൈ സൗകര്യം ഓണാക്കി ലോഗിൻ ചെയ്യാൻ നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയാൽ മാത്രം മതിയാകും. സൗജന്യ ഉപയോഗത്തിന് ശേഷം ഉപയോക്താവിന് ഓൺലൈനിൽ നിന്ന് റീചാർജ് ചെയ്ത് സേവനങ്ങൾ തുടരുകയും ചെയ്യാം. ഹെൽപ്പ് ഡെസ്ക് നമ്പർ: 1800 4255 300 ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ് കേരളം. KFi, a free public Wi-Fi initiative by the Kerala government, offers 1GB of free high-speed internet daily at 2000+ locations. Users can connect by selecting the network and logging in with their mobile number. #wififorall #kfi #internetforall #keralait #itmissionkerala #wifieverywere #publicwifi #freewifi #collectorknr #wearekannur
👍 ❤️ 😂 😮 🙏 12

Comments