
WORD OF GOD
February 18, 2025 at 02:16 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏*
🍒➖➖➖➖➖➖➖➖🍒
*"പ്രബലര്‍ക്കെതിരേ അവിടുന്ന് സംഹാരശക്തി മിന്നല്‍ വേഗത്തില്‍ അയയ്ക്കുന്നു. അത് അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു."*
ആമോസ് 5 : 9
🌿➖➖➖➖➖➖➖➖🌿
നല്ലവനല്ലോ ദൈവം വല്ലഭനല്ലോ...!
സ്തുതിക്കും പുകഴ്ച്ചയ്ക്കും യോഗ്യനായവൻ...!!
ശക്തനായവൻ സങ്കേതമായവൻ...
ഘോരവൈരിയെൻ നടുവിൽ വിടുവിച്ചവൻ...!!
🌿➖➖➖➖➖➖➖➖🌿
*കർത്താവായ ദൈവമേ, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന വ്യവസ്ഥിതി ഇപ്പോഴും ഞങ്ങളുടെ ഇടയിൽ നിലനിൽക്കുന്നു..? പണവും വേണ്ടത്ര പിടിപാടുകളും ഉള്ള വ്യക്തികൾ ബലഹീനരായ മക്കളെ, നിരാലംബരെയും ദരിദ്രരെയും പീഡിപ്പിക്കുന്നു...? ന്യായത്തെ കീഴ്മേൽ മറിച്ച് നീതിയെ ചവിട്ടിയരച്ച് ഇവരൊക്കെ ചെയ്യുന്ന കൊടുംക്രൂരതകൾ പാവപ്പെട്ടവരെ ഒത്തിരി കണ്ണീരിലേക്ക് നയിക്കുന്നു...? എന്നാൽ ആരും തുണയില്ലാത്തവർക്ക് ദൈവം തുണയാണെന്നത് ഇത്തരക്കാർ മറന്നുപോകുന്നു..? മച്ചിട്ട തട്ടിൻപുറങ്ങളിൽ, ചെത്തിയൊരുക്കിയ കല്ലുകൊണ്ട് പാകിയ മണിമന്ദിരങ്ങളിൽ പാവപ്പെട്ടവരെ ചൂഷണം ചെയ്ത് ഇവരെല്ലാം സുഖലോലുപതയിൽ മുഴുകുന്നു..? കർത്താവേ, അങ്ങ് ശക്തന്മാരെ സിംഹാസനത്തിൽ നിന്ന് മറിച്ചിടുന്നവനാണ്, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നവനാണ്, എളിയവനെയും ബലഹീനനെയും ഉയർത്തുവാൻ അങ്ങേക്ക് നിമിഷനേരം മതിയെന്ന് ഞങ്ങൾ അറിയുന്നു. ദൈവമേ, നീതി നിഷേധിക്കപ്പെടുന്ന മക്കളുടെ ജീവിതങ്ങളിൽ അങ്ങ് ഇടപെടണമേ. അധാർമിക സമ്പത്തിന്റെ മക്കളാകാതെ ദൈവവഴിയിലൂടെ നേടിയെടുക്കുന്ന നീതിയുടെ മാർഗ്ഗങ്ങൾ പിന്തുടരുവാൻ എല്ലാവരെയും അനുഗ്രഹിക്കണമേ.*
പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
*ആമേൻ.*
🍒➖➖➖➖➖➖➖➖🍒
*"നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു."*
ആമോസ് 5 : 12
🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/DJCny1D2Mde3lzd9QxRbrh
🙏
4