WORD OF GOD
WORD OF GOD
February 22, 2025 at 02:12 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 *"സ്‌നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌."* 1 യോഹന്നാന്‍ 4 : 8 🍒➖➖➖➖➖➖➖➖🍒 സ്നേഹം കൊണ്ട് ഒരു വീട് പണിയാം...! ദൈവസ്നേഹം കൊണ്ട് ഒരു വീട് പണിയാം...!! ദൈവം സ്ഥാപിച്ച തിരുകുടുംബം പോൽ... സ്നേഹം കൊണ്ട് ഒരു വീട് പണിയാം...! 🌿➖➖➖➖➖➖➖➖🌿 *കർത്താവായ ദൈവമേ, ഒരു നല്ല മനുഷ്യന് വേണ്ടി ആരെങ്കിലുമൊക്കെ മരിക്കുവാൻ തയ്യാറായി എന്നുവരാം, എന്നാൽ നാം പാപികൾ ആയിരിക്കെ നമുക്ക് വേണ്ടി യേശുനാഥൻ കുരിശുമരണം വരിച്ചു..! സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് കുരിശിൽ യേശുനാഥൻ തെളിയിച്ചു..? ദൈവമേ, ഇന്ന് എല്ലാവരുടെയും പരാതിയാണ് ആരും അവരെ സ്നേഹിക്കുന്നില്ല എന്നത്...! മനുഷ്യന്റെ ഏറ്റവും വലിയ വേദനയും ദുഃഖവും തങ്ങളെ സ്നേഹിക്കാൻ ആരുമില്ല എന്ന യാഥാർത്ഥ്യവും തോന്നലുകളുമാണ്. ഇവിടെയാണ് യേശുവിന്റെ നിസ്വാർത്ഥമായ സ്നേഹത്തിന് എത്രമാത്രം വിലയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടത്. സ്നേഹിക്കാൻ അറിയാത്തവരും സ്നേഹിക്കാൻ ആരും ഇല്ലാത്തവരും തുല്യദുഃഖിതരാണ്..? സ്നേഹം ലഭിക്കാത്തതിന്റെ വീർപ്പുമുട്ടൽ ലോകമെങ്ങും നിറഞ്ഞുനിൽക്കുമ്പോൾ യേശുനാഥൻ പഠിപ്പിക്കുന്നു, നിങ്ങൾ പരസ്പരം എല്ലാവരെയും സ്നേഹിക്കുവിനെന്ന്...! കർത്താവേ, എല്ലായിടത്തും സ്നേഹത്തിന്റെ പരിമളം പരത്തുവാൻ ഞങ്ങൾക്ക് ആകട്ടെ. മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും ഭാര്യ ഭർത്താവിനെയും തിരിച്ച് ഭർത്താവ് ഭാര്യയെയുമെല്ലാം ആത്മാർത്ഥമായി സ്നേഹിക്കുന്നവരാകട്ടെ. യേശുനാഥൻ കാണിച്ചുതന്ന സ്നേഹത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു."* റോമാ 5 : 8 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/Fu0IvbZVklW5zH6Jvwhv5D
🙏 5

Comments