WORD OF GOD
WORD OF GOD
February 28, 2025 at 02:49 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 *"നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും."* പുറപ്പാട്‌ 23 : 25 🍒➖➖➖➖➖➖➖➖🍒 ആരാധിക്കുമ്പോൾ വിടുതൽ...! ആരാധിക്കുമ്പോൾ സൗഖ്യം...!! ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം... ദാനമായി അവൻ നൽകിടും...!! പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ... നല്ലവൻ അവൻ വല്ലവന്‍... വിടുതൽ എന്നും പ്രാപിക്കാം... 🌿➖➖➖➖➖➖➖➖🌿 *കർത്താവായ ദൈവമേ, മനുഷ്യരായ ഞങ്ങളൊക്കെ ദൈവത്തെ ആരാധിക്കുന്ന മക്കൾ ആകണം എന്നത് സ്വർഗ്ഗത്തിലെ ദൈവം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യമാണ്..? കർത്താവേ, ജീവിതത്തിന്റെ എത്ര വലിയ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും, മനുഷ്യർ ദൈവത്തെ തേടുന്നവരും ദൈവത്തെ ആരാധിക്കുന്നവരും ആയി നിൽക്കണമെന്ന് കർത്താവായ ദൈവം ആഗ്രഹിക്കുന്നു. രോഗത്തിന്റെയും കടബാധ്യതയുടെയും കുടുംബ തകർച്ചയുടെയും ജോലിയില്ലാത്ത സാഹചര്യങ്ങളുടെയും മക്കളുടെ വിവാഹം നടക്കുന്നില്ല എന്ന അസ്വസ്ഥകളിലൂടെയും ഭവനമില്ലാത്ത ഭക്ഷണമില്ലാത്ത, ഏതു സാഹചര്യമായാലും അവിടെയെല്ലാം മനുഷ്യരായ ഞങ്ങൾ ഞങ്ങളെ സൃഷ്ടിച്ച സൃഷ്ടാവിനെ സ്മരിക്കണമെന്നും ആരാധിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. ദൈവത്തെ ആരാധിക്കുവാൻ മനുഷ്യൻ സമയം കണ്ടെത്തുമ്പോൾ, അവൻ എന്തിന്റെ അടിമത്തത്തിലാണോ അവിടെ നിന്നെല്ലാം ദൈവം അവനെ സ്വതന്ത്രനാക്കുന്നു...? പൗലോസും സീലാസും പാതിരാത്രി ദൈവത്തെ സ്തുതിച്ചപ്പോൾ കാരഗൃഹത്തിന്റെ പൂട്ടുകൾ തകർത്ത്, ചങ്ങലകൾ അഴിച്ച് ദൈവം അവരെ സ്വതന്ത്രരാക്കുന്നു...?? ദൈവമേ, എത്ര വലിയ അഗ്നി പരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും ദൈവത്തെ ആരാധിക്കുന്ന മക്കൾ ആകുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും."* പുറപ്പാട്‌ 23 : 25 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/DJCny1D2Mde3lzd9QxRbrh
🙏 ❤️ 4

Comments