Nasraayan Media Ministry
Nasraayan Media Ministry
February 19, 2025 at 12:25 AM
#ഉണരുംമുൻപേ... "രക്ഷിക്കാൻ കഴിയാത്ത വിധം കർത്താവിന്റെ കരം കുറുകി പോയിട്ടില്ല... കേൾക്കാനാവാത്ത വിധം അവിടുത്തെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല.." (ഏശയ്യാ:59/1). ഓരോ പ്രഭാതത്തിലും മഹാകരുണയോടെ ഞങ്ങളെ വിളിച്ചുണർത്തുകയും, പുതിയ സ്നേഹത്തോടെ ഞങ്ങളെ പരിപാലിച്ചു നയിക്കുകയും ചെയ്യുന്ന എന്റെ നല്ല ഈശോയേ, എന്റെ കഷ്ടതയിൽ ഞാനിതാ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു... വിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ ആക്രമിക്കുമ്പോഴും... നിരാശയുടെ മരണപാശം എന്നെ ചുറ്റി വരിയുമ്പോഴും സഹായത്തിനായി ഞാനിതാ നിന്റെ മുൻപിൽ നിലവിളിക്കുന്നു... വിശുദ്ധ കുർബാനയുടെ ശക്തിയാൽ എൻറെ സങ്കടങ്ങൾ എല്ലാം ശാന്തമായി നേരിടുവാൻ എന്നെ സഹായിക്കണമേ... അനസ്യൂതം നിന്നിൽ നിന്നൊഴുകുന്ന കാരുണ്യത്തിൽ നിന്നും ശക്തി സ്വീകരിച്ച് എല്ലാ സങ്കടങ്ങളെയും അഭിമുഖീകരിക്കാനും... എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനും ഞങ്ങളെ പ്രാപ്തരാക്കുകയും... രക്ഷകനും നാഥനുമായി അങ്ങ് എന്നും ഞങ്ങൾക്ക് സമീപസ്ഥനായിരിക്കുകയും ചെയ്യണമേ... ആമ്മേൻ!സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Fb: https://www.facebook.com/share/v/15iuN3aFyF/ Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan: https://www.instagram.com/nasraayanmedia/ Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 22

Comments