Nasraayan Media Ministry
Nasraayan Media Ministry
February 20, 2025 at 12:12 AM
#ഉണരുംമുൻപേ... "നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു..ഞാനാണു പറയുന്നത്...ഭയപ്പെടേണ്ടാ... ഞാൻ നിന്നെ സഹായിക്കും..." (ഏശയ്യാ :41/13). ഇസ്രായേലിന്റെ പരിശുദ്ധനും ഞങ്ങളുടെ രക്ഷകനും നാഥനുമായ കർത്താവിൽ അഭയം പ്രാപിച്ചു കൊണ്ട് ഈ പ്രഭാതത്തിലും പ്രാർത്ഥനയോടെ ഞങ്ങൾ അണഞ്ഞിരിക്കുന്നു... ദൈവകരങ്ങളിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നുവെന്ന് എത്രയേറെ തവണ ഉരുവിട്ടു പ്രാർത്ഥിച്ചാലും ഞങ്ങളുടെ സമർപ്പണത്തിന് വിശ്വാസജീവിതത്തിൽ പലപ്പോഴും നിലനിൽപ്പുണ്ടാവാറില്ല... ഞങ്ങളുടെ രോഗക്കിടക്കയിൽ... ദുരിതങ്ങളുടെ മനം മടുപ്പിക്കുന്ന ജീവിത സാഹചര്യങ്ങളിൽ... ചില പരീക്ഷകളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഞങ്ങളുടെ മാനസ്സികാവസ്ഥകളിൽ... ജോലി സാധ്യതകളിൽ... മക്കളുടെ ഭാവിയിൽ... സാമ്പത്തിക ബാധ്യതകളിലൊക്കെ ഭയപ്പെടേണ്ടാ... ഞങ്ങൾ കൂടെയുണ്ട് എന്നൊരു വാക്കിൽ ഞങ്ങളുടെ മുഴുവൻ ആശ്വാസവും പ്രതീക്ഷയും ഞങ്ങളർപ്പിക്കാറുണ്ട്... എന്റെ ഈശോയേ, തീർത്തും നിസാരരും നിസ്സഹായരുമായ ഞങ്ങളിലുള്ള മനുഷ്യസഹജമായ എല്ലാ ആകുലതകളിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചരുളുവാൻ കനിവുണ്ടാകേണമേ... അലച്ചിലുകളിൽ ആശ്വാസമാകുകയും ഞങ്ങളെ കരുതുകയും ചെയ്യുന്ന കർത്തൃകരങ്ങളിൽ അഭയം തേടാനും... ഞങ്ങളുടെ വികാരവിചാരങ്ങളോടൊപ്പം തന്നെ ജീവിതവും പൂർണമായും അവിടുത്തെ നിയന്ത്രണത്തിൽ സമർപ്പിക്കാനും വരമരുളുകയും ചെയ്യണമേ... ആമ്മേൻ!സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ. 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ. Keep praying, your moment awaits! -നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.... -പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് E-Mail ചെയ്യാവുന്നതാണ്: [email protected] Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V Nasraayan Media WhatsApp: https://chat.whatsapp.com/H31GsFSyUtF5LJLBIqvftL Insta Nasraayan: https://www.instagram.com/nasraayanmedia/ Facebook| https://www.facebook.com/Nasraayantekoode Telegram| https://t.me/nasraayantekoodeOfficial Subscribe| http://youtube.com/nasraayantekoode
🙏 ❤️ 19

Comments