
Nasraayan Media Ministry
February 21, 2025 at 12:32 AM
#ഉണരുംമുൻപേ...
"മരണത്തിന്റെ നിഴൽ വീണ താഴ് വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല..."(സങ്കീർത്തനം :23/4).
രക്ഷകനായ ദൈവമേ, ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നവനേ... അവിടുന്ന് പരിശുദ്ധനാണെന്ന് ആത്മാവിൽ ഉത്ഘോഷിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങവിടുത്തെ അരികിൽ അണയുന്നു... അങ്ങയുടെ ജനത്തിന്റെ മേൽ പതിക്കുന്ന എല്ലാ അപമാനങ്ങളെയും നിന്ദനങ്ങളെയും അവിടുന്ന് ഏറ്റെടുക്കുമെന്ന വലിയ വിശ്വാസത്തോടെ മറ്റാരോടും പങ്കുവയ്ക്കാനാവാത്ത ഹൃദയഭാരങ്ങളെ പൂർണമായും ഞങ്ങളവിടുത്തെ മുൻപിൽ ഇറക്കിവയ്ക്കുന്നു... ജീവിതത്തിൽ ഒന്നിനു പിറകേ ഒന്നായി തകർച്ചകൾ നേരിടുമ്പോഴും... ഒന്നു പിടിച്ചു നിൽക്കാനാഗ്രഹിച്ചു തുടങ്ങിവച്ച പല ഉപജീവനമാർഗങ്ങളും പകുതി വഴിയിൽ നിലച്ചു പോയപ്പോഴും... ദൈവത്തിലാശ്രയിച്ചിട്ടും എനിക്കു വന്നു ചേർന്ന പരാജയങ്ങളിൽ ദൈവഹിതം തിരിച്ചറിയാനാവാതെ..എനിക്കു ചുറ്റുമുള്ളവരുടെ വിശ്വാസരാഹിത്യത്തിലേക്കും ദുർചിന്തകളിലേക്കും ഞാനും വീണു പോകുന്നു... എന്റെ ഈശോയേ, എന്റെ വേദനകളിലും തകർച്ചകളിലും എന്നെ തനിച്ചാക്കി അങ്ങ് അകന്നു പോകരുതേ... മനോധൈര്യം അസ്തമിച്ച് ഞാൻ ഇനിയുമേറെ തളർന്നു പോകാതിരിക്കാൻ തക്കവിധം എന്റെ വിശ്വാസത്തെ പുലർത്തുകയും... ഭയത്തിനും നിരാശയ്ക്കും അടിമപ്പെടാതെ ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളെയും ഫലമണിയിക്കുന്ന അങ്ങയുടെ സ്നേഹത്തിന്റെയും കരുണയുടെയും പരിപാലനയിൽ നിരന്തരം ആശ്രയിക്കാൻ സഹായമരുളുകയും ചെയ്യണമേ... ആമ്മേൻ! സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!
-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]
Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL
Insta Nasraayan:
https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode
#devotional #god #bible #dailydevotional #faith #love #jesus #christian #bibleverse #biblestudy #biblejournaling #christianity #prayer #devotion #worship #church #scripture #nasraayan #nasraayanmedia #nasraayanmediaministry #spirituality #dailybibleverse #spiritual #dailybible #jesuschrist #gospel #motivation #biblequotes #devotionalsongs #kerala #peace #pray #godlovesyou #hope #lord #iskcon #holyspirit #christianliving #godisgood #biblequote
🙏
❤️
21