
United Nurses Association
February 20, 2025 at 07:15 PM
*2 ജൂലൈ 2019 ൽ ഫേസ്ബുക്കിൽ പോസ്റ്റിയ കാര്യം ഇപ്പോഴും പ്രസകതമായതിനാൽ Repost ചെയ്യുന്നു*
എനിക്കെതിരെ ചില മത ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ച എന്റെ ഏതാനും സുഹ്യുത്തുക്കൾ ശ്രദ്ധയിൽ കൊണ്ട് വരുകയുണ്ടായി. അവരുടെ പ്രധാന ആരോപണം യുഎൻഎ നടത്തിയ സമരങ്ങൾ ചില പ്രത്രേക മത വിഭാഗത്തിന്റെ ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു എന്നാണ്.അവരോട് എനിക്ക് പറയാനുള്ളത് യുഎൻഎക്ക് മുന്നിൽ ജാതി-മത-രാഷ്ട്രീയ-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, ഉണ്ടാവുകയുമില്ല. എവിടെ ചൂഷണം കണ്ടാലും ഇടപെടും, ചിലയിടത്ത് വൻ വിജയങ്ങൾ, ജയം, തിരിച്ചടി എല്ലാമുണ്ടായിട്ടുണ്ട്. വിശ്വാസം ഒരാളുടെ മനസ്സിൽ മാത്രമുണ്ടായിരിക്കേണ്ടതാണെന്നും, എല്ലാ മതങ്ങളെയും, വിശ്വാസങ്ങളെയും, നിരീശ്വരവാദികളെയും എല്ലാം അംഗീകരിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരു മതത്തിന് വേണ്ടിയും പ്രത്രേകമായി വാദിക്കുന്നവരുടെ കൂട്ടത്തിൽ എന്നെപ്പെടുത്തേണ്ട. അതിന് എന്നെ കിട്ടില്ല. മത-സാമുദായിക സംഘടനകളോട് വൃകതിപരമായി അനുകൂലമോ, പ്രതികൂലമോ ആയ നിലപാട് എനിക്കില്ല. വളരെ കുറച്ച് ആയുസ്സ് മാത്രമുള്ള ഈ ജീവിതത്തിൽ സഹജീവികളോട് മനുഷ്യത്വപരമായി ഇടപെടുകയും, ജീവിക്കുകയും, മരണപ്പെടുകയും ചെയ്യുക എന്നതാണ് എന്റെ നിലപാട്.
സംഘടിതമായി നടക്കുന്ന ഈ പ്രചാരണങ്ങൾ ചിലരിലെങ്കിലും സംശയമുണർത്താൻ സാധ്യതയുണ്ട് എന്ന സുഹ്യുത്തുക്കളുടെ അഭിപ്രായം മാനിച്ചാണ് യുഎൻഎ സമരങ്ങൾ നടന്നത് ഒന്ന് വിശദീകരിക്കാമെന്ന് കരുതുന്നത്.
👉യുഎൻഎയുടെ ആദ്യ സമരവും, ഏറ്റവും കൂടുതൽ തവണ സമരം നടന്നതും (6 തവണ ) ത്രിശൂർ മദർ ആശുപത്രിയിലാണ്.
👉 രണ്ടാമത്തെ സമരം അമൃത ആശുപത്രിയിലാണ്.
👉 ത്രിശൂർ എലൈറ്റ് ആശുപത്രി
👉 അങ്കമാലി എൽ.എഫ് ആശുപത്രി
👉 എറണാകുളം ലേക്ഷോർ ആശുപത്രി (2 തവണ സമരം നടന്നു, ആദ്യ സമരം 12 ദിവസവും, രണ്ടാമത്തെ സമരം 43 ദിവസവും നീണ്ടു നിന്നു )
👉 ത്രിശൂർ മെട്രോ ആശുപത്രി
👉 ത്രിശൂർ ജില്ലാ സമരം ( മദർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സമരം തുടങ്ങിയത്.2013 ലെ ആദ്യ ശംബള പരിഷ്ക്കരണത്തിന് സർക്കാർ തയ്യാറായത് ഈ സമരത്തെ തുടർന്നാണ്.13 ദിവസം ത്രിശൂരിലെ 22 ഓളം ആശുപത്രികൾ സമ്പൂർണ്ണമായും പണിമുടക്കി. ബഹു.ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് സമരം അവസാനിച്ചത്.മദർ ആശുപത്രി, അശ്വിനി ആശുപത്രി, ദയ ആശുപത്രി, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ്, എലൈറ്റ് ആശുപത്രി, മെട്രോ ആശുപത്രി, വെസ്റ്റ് ഫോർട്ട് ആശുപത്രി, വെസ്റ്റ് ഫോർട്ട് ഹൈടെക്ക് ആശുപത്രി, SMC ആശുപത്രി, ശാന്തി ആശുപത്രി കൊടകര, ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി, ചാലക്കുടി ധന്യ ആശുപത്രി, ചാലക്കുടി സി.സി.എം.കെ ആശുപത്രി, വടക്കാഞ്ചേരി ഡിവൈൻ ആശുപത്രി, ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ, എം.ഐ.ടി ആശുപത്രി കൊടുങ്ങല്ലൂർ, മോഡേൺ ആശുപത്രി കൊടുങ്ങല്ലൂർ, ഒ.കെ ആശുപത്രി കൊടുങ്ങല്ലൂർ എന്നിവയായിരുന്നു പ്രധാനപ്പെട്ട ആശുപത്രികൾ).
👉തിരുവനന്തപുരം 108 ആംബുലൻസ് സമരം.
👉 വള്ളുവനാട് ആശുപത്രി,പാലക്കാട്
👉 ക്രാഫ്റ്റ് ആശുപത്രി കൊടുങ്ങല്ലൂർ
👉 എം.എം.സി ആശുപത്രി അത്തോളി, കോഴിക്കോട്.
👉 പ്രശാന്തി ആശുപത്രി മഞ്ചേരി.
👉 ഭാരത് ആശുപത്രി കോട്ടയം.
👉 സി.സി.എം.കെ ആശുപത്രി, ചാലക്കുടി
👉 കെ.വി.എം ആശുപത്രി ആലപ്പുഴ.
👉 അശ്വിനി ആശുപത്രി ത്രിശൂർ.
👉 കിംസ് ആശുപത്രി, എറണാകുളം
👉 PVS ആശുപത്രി, എറണാകുളം
👉 2017 ജൂലൈ 11 ,2018 ഫെബ്രുവരി തീയ്യതികളിൽ മൂന്നിലൊന്ന് ജീവനക്കാരെ ജോലിക്ക് നൽകി കേരളത്തിലെ യുഎൻഎ യൂണിറ്റുള്ള മുഴുവൻ സ്ഥാപനങ്ങളിലും ഭാഗികമായി പണിമുടക്കിയിട്ടുണ്ട്.
(പണിമുടക്ക് സമരം നടത്തിയ ഏതെങ്കിലും ആശുപത്രിയുടെ പേര് വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. എന്റെ സഹപ്രവർത്തകർ ആഡ് ചെയ്യും എന്ന് കരുതുന്നു)
മുകളിൽ പറഞ്ഞ ആശുപത്രികളിലാണ് ദിവസങ്ങൾ നീണ്ടു നിന്ന പ്രധാനപ്പെട്ട പണിമുടക്ക് സമരങ്ങൾ. ഇനി ഈ മാനേജ്മെന്റ്കളുടെ ജാതിയും, മതവും, സമുദായവും ഒക്കെ കണ്ടു പിടിക്കേണ്ടത് വിമർശകരുടെ പണിയാണ്.പ്രതിഷേധങ്ങളും, ബഹിഷ്ക്കരണങ്ങളും, നിസ്സഹകരണങ്ങൾ എല്ലാം സംഘടനയുടെ പ്രക്ഷോഭ ഭാഗമായി നടന്നിട്ടുണ്ട്.
ഈ പറഞ്ഞതെല്ലാം കേരളത്തിൽ യുഎൻഎ നടത്തിയ സമര പ്രക്ഷോഭങ്ങളാണ്. അഖിലേന്ത്യാ തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സമരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 18 ഓളം നഴ്സിംഗ് സംഘടനകൾ കേരളത്തിലുണ്ട് ( ഇപ്പോൾ നാമമാത്രമാണെങ്കിലും) അവരൊക്കെ നടത്തിയ സമരങ്ങൾ യുഎൻഎയുടെ അക്കൗണ്ടിലാണ് ചിലർപെടുത്തിയിരിക്കുന്നത്. ചിലപ്പോൾ ആ സംഘടനകൾ നടത്തിയ ശേഷം യൂണിറ്റുകൾ യുഎൻഎയിൽ ലയിച്ചതിനാലാകാം ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നത്.
യുഎൻഎ ഇടപെടുന്നതും, പ്രക്ഷോഭങ്ങൾ നടത്തുന്നതും മാനേജ്മെന്റുകളുടെ ജീവനക്കാരോടുള്ള മനോഭാവങ്ങളും, നിലപാടുകളും നോക്കിയാണ്. അവർ ഏത് മത വിശ്വാസത്തിൽപ്പെടുന്നവരാണെന്നതോ, അവരുടെ പ്രസ്ഥാനമേതെന്നതോ ,അത് ആര് നടത്തുന്ന സ്ഥാപനങ്ങളാണോ എന്നത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല. ഞങ്ങളെ തകർക്കാനായി നിങ്ങൾക്ക് എല്ലാ ആയുധങ്ങളും പുറത്തെടുക്കാം. പ്രതിരോധിക്കാനായി ഇവിടെ പ്രതികരണ ശേഷിയുള്ള നേഴ്സിംഗ് സമൂഹം ജന്മമെടുത്ത് കഴിഞ്ഞു എന്നത് വിസ്മരിക്കാതിരുന്നാൽ നന്ന്.
സ്നേഹപൂർവ്വം.
ജാസ്മിൻഷ.എം.
👍
❤️
🙏
👏
💩
😂
🙌
🧐
46