KCYM JOB VACANCIES
February 22, 2025 at 04:02 AM
*ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു* സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിന് നിലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആഗ്രഹിക്കുന്ന ഏജൻസികളും 2024-26 വർഷത്തേക്ക് അക്രഡിറ്റേഷൻ ലഭിക്കുന്നതിന് 29/01/2025 ലെ സ.ഉ.(പി) 7/2025/ധന ഉത്തരവിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ, വിശദമായ പ്രൊഫോർമയും മറ്റ് അനുബന്ധ രേഖകളും സഹിതം ഫെബ്രുവരി 28ന് വൈകീട്ട് 5 നകം അഡീഷണൽ സെക്രട്ടറി, ധനകാര്യ (ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് വർക്സ് – ബി) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ നേരിട്ട്/ തപാൽ മുഖേനയും ഇ-മെയിലൂടെയും ലഭ്യമാക്കണം. ഇ-മെയിൽ: [email protected], കൂടുതൽ വിവരങ്ങൾക്ക്: 0471 2518834, 0471 2518318. *cyber samaritans job vacancies* KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a

Comments