KCYM JOB VACANCIES
February 22, 2025 at 08:31 AM
*ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഒഴിവുകള്‍* ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സ്, എൻഡമോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ) ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 40 വയസ്സ്. ജെ.പി.എച്ച്.എൻ/ആർ.ബി.എസ്.കെ നഴ്സിന് എസ്.എസ്.എൽ.സി, സർക്കാർ/സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജെ.പി.എച്ച്.എൻ കോഴ്സ് വിജയം എന്നിവയാണ് യോഗ്യത. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. എൻ്റമോളജിസ്റ്റ് തസ്തികയിലേക്ക് എൻ്റമോളജി ഒരു വിഷയമായി പഠിച്ചുള്ള എം.എസ്‌.സി സുവോളജിയാണ് യോഗ്യത. വെക്ടർ ബോൺ ഡിസീസ് കൺട്രോളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എൻ.എം ആണ് യോഗ്യത. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സിന് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എമ്മും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സിന് ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം ആണ് യോഗ്യത. കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ബി.സി.സി.പി.എന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. www.arogyakerlam.gov.in എന്ന ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2504 695. *cyber samaritans job vacancies* KCYM ERNAKULAM ANGAMALY MAJOR ARCHDIOCESE https://whatsapp.com/channel/0029VaAffNRH5JLwhV6RqV1a ok

Comments