KERALA POLICE

58.2K subscribers

Verified Channel
KERALA POLICE
March 1, 2025 at 07:45 AM
കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ നൂറു ദിന പദ്ധതിയിലുള്‍പ്പെടുത്തി വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതിപരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രി 2025 മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജില്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റണി രാജു എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
Image from KERALA POLICE: കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായ...
👍 ❤️ 😂 😮 🙏 😢 58

Comments