CPIM Kerala
March 1, 2025 at 07:58 AM
കേരളത്തിൽ അതിവേഗം വളരുന്ന എംഎസ്എംഇകൾക്കായി നടപ്പിലാക്കുന്ന RAMP പദ്ധതിയുടെ ഭാഗമായി പുതിയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയാണ്. വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ (BDSP) തസ്തികയിലേക്കാണ് കേരള പബ്ലിക് എൻ്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) ബോർഡ് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
സ്കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകുക എന്നതാണ് ഇവരുടെ ചുമതല. സംസ്ഥാനമൊട്ടാകെ 500 ഒഴിവുകളാണ് ഉള്ളത്. ബിടെക്/എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ 2025 മാർച്ച് 9 വരെ സ്വീകരിക്കും.
ഇതിനുപുറമേ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽ, മലബാർ ഇൻ്റർനാഷണൽ പോർട്ട്, സിഡ്കോ, കെ.എസ്.ഡി.പി , ടി.സി.സി , മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കും ബോർഡ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ പി.എസ്.സിക്ക് പുറത്തുള്ള നിയമനങ്ങൾ
സുതാര്യമായി നടത്തുന്നതിന് പബ്ലിക്ക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻ്റ് റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിക്കുമെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക ജനങ്ങൾക്കായി നൽകിയ വാഗ്ദാനങ്ങളിലൊന്നാണ്. പുറത്തുനിന്നുള്ള ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ സുതാര്യമായി തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. ഇതിലൂടെയാണ് ഇത്രയും വലിയ നിയമന പ്രക്രിയ നടത്തുന്നത്.
സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി
👍
2