District Collector Wayanad
February 26, 2025 at 05:54 AM
ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 നകം മാലിന്യ മുക്തമാക്കുന്നതിനും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേലധികാരികൾ മേൽനോട്ടം വഹിക്കുന്നതിനും നിർദ്ദേശം നൽകി. ജില്ലയിലെ 400 ഓളം സർക്കാർ ഓഫീസുകളിൽ മാർച്ച് 31 മുതൽ ജൈവ, അജൈവ, ഇലക്ട്രോണിക്, സാനിറ്ററി, ബയോ മെഡിക്കൽ ആപ്തകരമായ മാലിന്യങ്ങൾ , ഗ്രേ വാട്ടർ / ബ്ലാക്ക് വാട്ടർ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചു. ഇ- ഓഫീസും സ്മാർട്ട് സൗകര്യങ്ങളും വന്നതോടെ ഇ-മാലിന്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇ- മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. വീടും ജോലി സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോൾ മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാനാകും ഭാവി തലമുറയ്ക്കായുള്ള കരുതലാണ് മാലിന്യമുക്ത പ്രവർത്തനങ്ങൾ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിലാണ് നിർദ്ദേശങ്ങൾ നൽകിയത്.
Image from District Collector Wayanad: ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും  മാർച്ച് 31 നകം മാലിന്യ മുക്തമാക്കുന...
👍 ❤️ 🙏 15

Comments