NORKA ROOTS
February 21, 2025 at 06:00 AM
യുണൈറ്റഡ് കിംങ്ഡമില്‍ (യു.കെ) തൊഴിലവസരങ്ങള്‍ തേടുന്ന യോഗ്യതയുളള മിഡ്വൈഫുമാരുടെ ലഭ്യത വിലയിരുത്തുന്നതിനുള്ള സ്കോപ്പിംഗ് നടപടികളുടെ ഭാഗമായുളള നോർക്ക റൂട്ട്സ് രജിസ്ട്രേഷന് സര്‍വ്വേയില്‍ പങ്കെടുക്കാം. നഴ്സിങ്ങില്‍ ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍എം (GNM) വിദ്യാഭ്യാസ യോഗ്യതയും മിഡ്വൈഫറിയിൽ കുറഞ്ഞത് രണ്ട് വർഷം ക്ലിനിക്കൽ അനുഭവപരിചയം ഉളളവരാകണം. ആറ് മാസത്തിലധികം കരിയർ ഗ്യാപ്പില്ലാത്തവരുമാകണം. CBT മിഡ് വൈഫറി പാസായവരും, നിലവില്‍ രജിസ്റ്റര്‍ ചെയ്തവരും, സാധുതയുളള OET സർട്ടിഫിക്കറ്റ് ഉളളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുളളവര് വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട്, OET പരിക്ഷയുടെ ഫലം എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

👍
🙏
7