NORKA ROOTS
February 27, 2025 at 02:44 PM
"വെയിൽസ് ഇൻ ഇന്ത്യ 2024" വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗമായി ഇന്ത്യ സന്ദര്‍ശനം നടത്തുന്ന യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സ് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് (ഫെബ്രു 27 ന്) കേരളത്തിലെത്തി. നാളെ (ഫെബ്രുവരി 28 ന്) മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവരുമായും ജെറമി മൈൽസിന്റെ നേതൃത്വത്തിലുളള വെയില്‍സ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിക്കുന്ന വെയില്‍സ് സംഘം വിദ്യാര്‍ത്ഥികളുമായും സംവദിക്കും. നോര്‍ക്ക റൂട്ട്സ് വഴി വെയില്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. തൈയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിക്കുന്ന ജെറമി മൈൽസ് നോര്‍ക്ക വെയില്‍സ് റിക്രൂട്ട്മെന്റ് കരാറിന്റെ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കും.
Image from NORKA ROOTS: "വെയിൽസ് ഇൻ ഇന്ത്യ 2024" വർഷത്തെ പ്രവർത്തനങ്ങളുടെ സമാപനചടങ്ങുകളുടെ ഭാഗ...
👍 🙏 5

Comments