NORKA ROOTS
February 28, 2025 at 03:31 PM
വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വരുന്ന വർഷത്തിൽ 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ക്യാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ് മുഖ്യമന്ത്രിയെ അറിയിച്ചു. ഒരു വര്‍ഷത്തിനുളളില്‍ 350 ലധികം ആരോഗ്യപ്രവര്‍ത്തകരാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലൂടെ വെയില്‍സിലെത്തിയത്. കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വെയിൽസിൻ്റെ ആരോഗ്യ മേഖലയിൽ നടത്തുന്ന പ്രവർത്തനം നിസ്തുലമാണെന്ന് ജെറമി മൈൽസ് മുഖ്യമന്തിയെ അറിയിച്ചു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ അവസരങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെയിൽസിൻ്റെ സഹകരണത്തിന് മുഖ്യമന്തി നന്ദി പറഞ്ഞു . മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുമ്പ് വെയില്‍സ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വെയില്‍സിലേയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട്ചെയ്യുന്നതിനുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ 2024 മാർച്ച് ഒന്നിന് ഒപ്പുവെച്ചിരുന്നു.
Image from NORKA ROOTS: വെയില്‍സ് (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെ...
❤️ 👍 4

Comments