Pinarayi Vijayan

32.6K subscribers

Verified Channel
Pinarayi Vijayan
February 22, 2025 at 01:39 PM
കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചത്. ആഗോള ഐടി വ്യവസായത്തിന്റെ നേതൃനിരയിലുള്ള നിരവധി പ്രഗ്ദ്ഭരുമായി സംവദിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ഐടി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പു നൽകി. നമ്മുടെ ഐടി വ്യവസായത്തെ നൂതനമാക്കാനും വിപുലപ്പെടുത്താനും ആവശ്യമായ സഹകരണങ്ങൾക്ക് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയൊരുക്കും. #investinkerala #comeonkerala https://www.facebook.com/share/p/158kpmsRvJ/?mibextid=wwXIfr
❤️ 👍 😂 👏 💜 😮 🤝 78

Comments