P Rajeev
February 19, 2025 at 04:32 AM
മുൻ നിതി ആയോഗ് സി ഇ ഒയും ജി20 ഷെർപ്പയുമായ ശ്രീ. അമിതാഭ് കാന്ത് പറയുന്നത് ഏറ്റവും ഒടുവിൽ നടന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേക്കാളും വ്യവസായം നടത്താൻ ഏറ്റവും എളുപ്പമുള്ള സംസ്ഥാനമായി കേരളത്തെ തെരഞെടുത്തു എന്നാണ്. ഈ റാങ്കിംഗ് നടത്തിയ വകുപ്പിന്റെ സെക്രട്ടറി ആർ കെ സിംഗ് അവിടെ ഇരിക്കുന്ന കാര്യവും എടുത്തു പറയുന്നു. ഏറ്റവും പ്രധാനപ്പെട്ട ചുമതലയിലിരുന്ന് എല്ലാ സംസ്ഥാനങ്ങളെയും പഠിച്ചിട്ടുള്ള അദ്ദേഹം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസിഡർമാരുടെ യോഗത്തിലാണ് കേരളത്തെ മുക്തകണ്ഠം പ്രശംസിക്കുന്നത്.
#keralameansbusiness #comeonkerala
❤️
👍
💜
🤝
20