P Rajeev
February 23, 2025 at 05:34 AM
കേരളത്തിന് മുന്നിൽ അഭിമാനത്തോടെ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. ഈ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ കേരളത്തിന് ഉറപ്പ് ലഭിച്ചത് 370ലധികം താൽപര്യപത്രങ്ങളിലൂടെ 1,52,905.67 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം. വിവിധ മേഖലകളിലെ സുപ്രധാന ആഗോളകമ്പനികളുൾപ്പെടെ കേരളത്തിലേക്ക് വരാനുള്ള താൽപര്യപത്രത്തിൽ ഒപ്പുവച്ചിരിക്കുന്നു. ഈ താൽപര്യപത്രങ്ങളോരോന്നും യാഥാർത്ഥ്യമാക്കുന്നതിനുള്ള പരിശ്രമം ഞങ്ങൾ നടത്തും. കേരളത്തിലെ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ സർക്കാർ പരിശ്രമിക്കും. നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാം.
#keralameansbusiness #comeonkerala

❤️
👍
💜
12