P Rajeev

11.2K subscribers

Verified Channel
P Rajeev
March 1, 2025 at 10:52 AM
കെൽട്രോൺ രാജ്യത്തിൻ്റെ പ്രതിരോധ രംഗത്ത് നൽകുന്ന സംഭാവനകളിൽ വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ 11 യുദ്ധക്കപ്പലുകളിൽ മാരീച് ടോഡ് അറേ നിർമ്മിച്ചുനൽകുന്നതിനുള്ള കരാറാണ് ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്നത്. ബാംഗ്ലൂർ ബെല്ലിൽ നിന്ന് ലഭിച്ചിരിക്കുന്ന കരാറിനൊപ്പം കൊച്ചി എൻപിഒഎല്ലിൽ നിന്ന് ടോഡ് ട്രാൻസ്മിറ്റർ അറേ നിർമ്മിച്ചുനൽകാനുള്ള പുതിയ കരാർ ലഭിച്ച സന്തോഷവും പങ്കുവെക്കുകയാണ്. നൂറിലധികം കോടി രൂപയുടെ ഈ കരാർ കെൽട്രോൺ തുടർച്ചയായി കൈവരികരിക്കുന്ന നേട്ടങ്ങളിൽ ഏറ്റവും പുതിയതാണ്. കേരളത്തിൻ്റെ അഭിമാനമായി കെൽട്രോൺ മാറുകയാണ്. #comeonkerala
Image from P Rajeev: കെൽട്രോൺ രാജ്യത്തിൻ്റെ പ്രതിരോധ രംഗത്ത് നൽകുന്ന സംഭാവനകളിൽ വലിയ മുന്നേ...
❤️ 👍 👏 11

Comments