P Rajeev

11.2K subscribers

Verified Channel
P Rajeev
March 1, 2025 at 01:58 PM
വ്യവസായ വകുപ്പിന് കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിലവിലെ പി എഫ്, ഇ എസ് ഐ , ഗ്രാറ്റുവിറ്റി കുടിശ്ശികകൾ ഘട്ടം-ഘട്ടമായി തീർപ്പാക്കുന്നതിനുള്ള ആദ്യ ചുവടുകൾ സർക്കാർ എടുത്തിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി 2024-25 സാമ്പത്തികവർഷത്തിൽ ബഡ്ജറ്റിൽ പ്രത്യേകമായി വകയിരുത്തിയ 28 കോടി രൂപ 15 പൊതുമേഖലാസ്ഥാപനങ്ങൾക്ക് നൽകിത്തുടങ്ങി. അടുത്തഘട്ടത്തിൽ 2025-26 സാമ്പത്തിക വർഷം പൊതുമേഖലാസ്ഥാപനങ്ങൾക്ക് പി എഫ്, ഇ എസ് ഐ , ഗ്രാറ്റുവിറ്റി കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 42.50 കോടി രൂപ ബഡ്‌ജറ്റിൽ പ്രത്യേകമായി വകയിരുത്തിയിട്ടുമുണ്ട്. അടുത്ത സാമ്പത്തിക വർഷം ആദ്യം തന്നെ ഭരണാനുമതി നൽകി പ്രസ്തുത തുകയും വിതരണം ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ദീർഘകാലമായ ആവശ്യമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്.
Image from P Rajeev: വ്യവസായ വകുപ്പിന്  കിഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിലവ...
❤️ 1

Comments