SHAFI DESIGN
February 23, 2025 at 12:05 PM
വീട്ടിൽ ചെന്നാൽ ഉമ്മയെ കാണാമല്ലോ എന്ന് സന്തോഷിച്ചെങ്കിലും!!
ഇന്ന് പലരോടും യാത്ര പറഞ്ഞപ്പോൾ തന്നെ മനസ്സിന് എന്തോ.. നീണ്ട ഒരു വർഷം, കൂടെ ഓതി പഠിച്ച ഒപ്പം ഭക്ഷണം കഴിച്ച കൂടെപ്പിറപ്പ് പോലെ ഒപ്പം കിടന്നുറങ്ങിയ പ്രിയപ്പെട്ടവർ ഇന്ന് അകന്നു പോയപ്പോൾ മനസ്സിലെവിടെയോ ഒരു വേദന🥀.
ഒരാഴ്ചയിൽ ഒതുങ്ങിയ ഹിസ്ബ് ക്ലാസ്സിലെ വലിയ ഓർമകൾ🌹.
അതിനിടെ നല്ല ചിത്രങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് കൂട്ടുകാരൻ അരീക്കോട് സിനാൻ പറഞ്ഞത് മസ്ഊദ് സഖാഫി ഉസ്താദ് അന്റെ നാട്ടിൽ അല്ലെ വീട് എടുത്തത് എന്ന്...അതെ എന്നും പറഞ്ഞ് ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല.. പിന്നെയാണ് ഉസ്താദിന്റെ മരണ വിവരം അറിയുന്നത് 🥹 ചിന്ത ആകെ മാറി.
ഈ സങ്കടങ്ങൾക്കിടയിൽ ഇങ്ങനെ ഒരു വാർത്തയും കൂടെ കേട്ടപ്പോൾ മനസ്സ് ആകെ തളർന്നു🥹😔. നേരെ ഓർമ വന്നത് ഏകദേശം ഒന്നര മാസം മുമ്പ് കിഴിശ്ശേരി സുലൈമാൻ മസ്ജിദിൽ ഉസ്താദിനെ കണ്ട് നേരിട്ട് ആദ്യമായി സംസാരിച്ച ഒരു രംഗമായിരുന്നു.
അങ്ങേയറ്റം വിനയത്തോടെയായിരുന്നു ഉസ്താദിന്റെ സംസാരം. സന്തോഷത്തോടെ എവിടെയാണ് പഠിക്കുന്നത് എന്നും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
എന്തെങ്കിലും ചോദിക്കണമെന്ന് കരുതി ഉസ്താദ് ഇവിടെ എവിടെക്കാണ് വന്നത് എന്ന് ചോദിച്ചപ്പോഴാണ് ഞാനിപ്പോ ഇവിടെ ആണ് താമസം എന്ന് ഉസ്താദ് പറഞ്ഞത്.
അപ്പോഴാണ് ഉസ്താദ് നാട്ടിനടുത്താണ് താമസിക്കുന്നത് എന്നറിഞ്ഞത്. പിന്നെ ഉസ്താദിനോട് ദുആകളിൽ ഉൾപെടുത്തണം എന്ന് പറഞ്ഞ് സലാം ചൊല്ലി മടങ്ങി.
ഇന്നലെ ഉസ്താദിന്റെ അവസാന പ്രസംഗമായിരുന്നു ദേവർഷോലയിൽ.
ഇന്ന് `വിഭവങ്ങൾ ഒക്കെ ഒരുക്കിവെച്ച് ഉസ്താദ് വിരുന്ന് പോയിരിക്കുന്നു`🥹
അവസാനം ഒരു നോക്ക് കാണാൻ വേണ്ടി വന്നത് വലിയ ജനക്കൂട്ടമായിരുന്നു.
പണ്ഡിതന്മാരും , ഉസ്താദുമാരും , അറിവ് നുകർന്ന് തന്നവരും വിടപറയുന്നത് സഹിക്കാൻ ആവുന്നതല്ല. ഇവരില്ലാതെ പുതിയ കാലത്ത് ജീവിക്കാൻ വരെ ഭയപ്പെടുന്നു.
അല്ലാഹു മസ്ഊദ് സഖാഫി ഉസ്താദിന്റെ ഖബർ വിശാലമാക്കട്ടെ..ചെയ്ത എല്ലാ നന്മകൾക്കും ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ..
ജീവിച്ചിരിക്കുന്ന പണ്ഡിതന്മാർക്കും ഉസ്താദുമാർക്കും നമുക്കും നന്മയിലായി ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. ആമീൻ..🤲🏻
✍🏻മുഹമ്മദ് ശാഫി എക്കാപറമ്പ്

🤲
😢
🥹
🥺
😔
😭
51