SHAFI DESIGN
February 25, 2025 at 07:10 AM
" പേനാക്കത്തിക്കൊണ്ട് വിദ്യാരംഭം
കുത്ത് ഹരിശ്രീ"
ക്യാമ്പസുകളിലെ റാഗിങ്ങിന്റെ പേരിൽ നടക്കുന്ന പല കാര്യങ്ങളും മനുഷ്യമനസ്സുകളിൽ അത്രമേൽ ഭീതി ജനിപ്പിക്കുന്നു... ചാനൽ രാഷ്ട്രീയ ചർച്ചകളിൽ ഒതുങ്ങേണ്ട ഒരു വിനോദ വിഷയമല്ല ഇത്. വയലൻസുകളെ അത്രമേൽ പ്രമോട്ട് ചെയ്ത ഒരു സിനിമയിലെ (MARCO )നായകൻ പറയുന്നുണ്ട്..സമൂഹത്തിൽ നടക്കുന്ന വയലൻസിൽ ഒരു തരി പോലും ഇതിലില്ല എന്ന്... ദൃശ്യം മോഡൽ കൊലപാതകം doom മോഡൽ മോഷണം അങ്ങനെ തുടങ്ങുന്നു ഓരോ ആക്രമത്തിന്റെയും motivation. സിനിമകളും ലഹരികളും മനുഷ്യ മനസ്സിന് എത്രമേൽ സ്വാധീനിക്കുന്നു എന്ന് നാം വിദൂരതയിൽ അല്ല അരികിൽ കണ്ടുകൊണ്ടിരിക്കുകയാണ്. മനസ്സു മരവിച്ച മനുഷ്യനെപ്പോലെ വാ വിട്ടു കരയുന്നതിന് മുമ്പ്. ഇതെല്ലാം നാം ചിന്തിക്കണം... സിനിമ അത്രമേൽ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു എന്ന് പറഞ്ഞ് ചാനലിൽ വിഷയം അവതരിപ്പിച്ച അൻസാരി സുഹരി ഉസ്താദിനോട് Ansari Zuhri Alappuzha പുച്ഛത്തോടെ പരിഹാസത്തോടെ സംവദിച്ച ചാനൽ അവതാരകനെ ഈ സമയം പുച്ഛത്തോടെ അല്ലാതെ കാണാൻ സാധിക്കുന്നില്ല.... തുടരെത്തുടരെയായി റാഷണൽ ക്ലബ്ബിൻറെ ചാനലുകളിൽ Rationale Club പ്രത്യക്ഷപ്പെടുന്ന ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി ഉസ്താദിൻറെ പ്രഭാഷണങ്ങൾ കാലഘട്ടത്തെ അത്രമേൽ വരച്ചു കാണിക്കുന്നു... വിദ്യാഭ്യാസത്തിൽ ധാർമിക മൂല്യങ്ങൾ പകർന്നു കൊടുക്കാൻ സാധിക്കാതെ ബുദ്ധിയുള്ള മനുഷ്യരൂപമുള്ള എന്തിനോ പടക്കുന്ന ചില നാലുകെട്ടുകൾ. ഏതു തോന്നിവാസത്തെയും പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര ചിന്താഗതി പുരോഗമന ചിന്താഗതി വരും തലമുറകളെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?... എങ്കിൽ നാളെ അവരുടെ പേന കത്തി കൊണ്ടുള്ള വിദ്യാരംഭം അവർ കുറിക്കുന്നതു നിങ്ങളുടെ ഇടനെഞ്ചിലായിരിക്കും.. ഇവിടെയാണ് മത വിദ്യാഭ്യാസത്തിൻറെ മൂല്യവും ധർമ്മവും നമുക്ക് കാണാൻ സാധിക്കുന്നത്, പഠിക്കുക മാത്രമല്ല അതിനനുസരിച്ച് ജീവിക്കുക കൂടി ചെയ്യണം. ഇത്രമേൽ ലഹരി ഒഴുക്കുകൾ ഇവിടെ ഉണ്ടായിട്ടും. കുട്ടികൾക്കിടയിൽ അത് സുലഭം ആകുമ്പോഴും. നിശബ്ദത പാലിക്കുന്ന അധികാരികളെ നിങ്ങളും ഉത്തരവാദികളാണ്. പ്രണയം കൊണ്ടുണ്ടാകുന്ന കൊടും വിപത്തുകളെ ദിനേന നാം കണ്ടുകൊണ്ടിരിക്കുമ്പോൾ അതിനെല്ലാം പ്രോത്സാഹിപ്പിക്കുന്ന സിനിമകളും വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന ലഹരിയോട് താല്പര്യം തോന്നിപ്പിക്കുന്ന പലദൃശ്യമാധ്യമങ്ങളും സമൂഹത്തിന് അപകടം തന്നെയാണ്. സംസ്കാരമില്ലാതെ ആകുമ്പോൾ അല്ല പുരോഗമനം ഉണ്ടാകുന്നത്. അവിഹിതങ്ങളെയും മറ്റും നിസ്സാരവൽക്കരിക്കപ്പെടുന്നതും, പ്രോത്സാഹിപ്പിക്കുന്നതും പുരോഗമനമല്ല. ഏറ്റവും വലിയ അരോചകമായി തോന്നുന്നത് കലാലയ രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരതകളെ തുലാസിൽ ഇട്ടു കൊണ്ട് അളക്കുന്നത് പോലെ ന്യായീകരിക്കാൻ ശ്രമിക്കുന്ന ചാനൽ ചർച്ചകളിലെ പ്രമുഖ രാഷ്ട്രീയ കോമാളികളെ കാണുമ്പോഴാണ്. തന്റെ പ്രസ്ഥാനത്തിൽ നിന്ന് അങ്ങനെ ഒരു തെറ്റ് പറ്റിയാൽ അത് തിരുത്താനാണ് ശ്രമിക്കേണ്ടത്. അതിനെ ന്യായീകരിക്കുകയും മറ്റുള്ളവർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞു തുലാസ് സാമമാക്കുകയല്ല വേണ്ടത്.. പൊതുവേദികളിൽ വന്നുകൊണ്ട് അസഭ്യം പറയുന്നവനെ ആഘോഷിക്കുകയും പ്രമുഖരാക്കിക്കൊണ്ട് നടക്കുകയും ചെയ്യുന്നതും അപകടം തന്നെയാണ്.... മാപ്രകൾ ഉറങ്ങുകയാണ് കൊത്തിവലിക്കാൻ ഇസ്ലാം ഇല്ല...(കൂട്ടത്തിൽ ചേർക്കാൻ പാകിസ്ഥാൻ ചാരസേവനം ചെയ്ത ചിലരുടെയും , PC യുടെ പ്രസ്താവനയും, ട്രെയിൻ അപകടം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ മുസ്ലിമിൻറെ പേരില്ല) സുഹറയുടെ നിരാഹാരവും, സോഷ്യൽ മീഡിയയുടെ സമദ് സഖാഫിയുടെ വിവാഹവും ഒന്നുമല്ലല്ലോ വിഷയം അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ പ്രമുഖർ ഉറങ്ങട്ടെ...
പുതിയ പുരോഗമനം നൽകുന്ന ആശയം. ജീവിതം ഒന്നേയുള്ളൂ ആസ്വദിക്കുക... എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം... എന്നു പറഞ്ഞു വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യുമ്പോൾ... മറ്റൊരുത്തന്റെ ജീവിതം അവർക്ക് കാണാൻ സാധിക്കില്ല അവൻറെ അവകാശങ്ങൾ അവർ സ്വന്തം സ്വതന്ത്രത്തിനു വേണ്ടി ഇല്ലാതെയാകും, ജീവിതം ഒന്നേയുള്ളൂ ലഹരിയും പെണ്ണും രക്തവും കൊണ്ടവർ ആസ്വദിക്കട്ടെ. ഉപ്പയും ഉമ്മയും കുടുംബവും ഭാര്യയും സമൂഹവും ഒന്നും അവന്റെ നിഘണ്ടുവിൽ വരേണ്ടവരല്ല... ലിബറലിസം അപകടമാണ്.
ഒരിക്കൽ കൂടി നമ്മുടെ മക്കൾ (വളർന്നുവരുന്ന വിദ്യാർത്ഥികൾ ) അവർ പാവങ്ങളാണ് അവർക്ക് എന്താണ് ശരിയെന്ന് പഠിപ്പിക്കേണ്ടത് നമ്മളാണ്. ചിലർ ലക്ഷ്യങ്ങൾ കണ്ടു നമുക്ക് മുന്നിലൂടെ പറഞ്ഞു നടക്കുന്ന ആശയം അത് അപകടമാണോ എന്ന് നാം ചിന്തിക്കണം. അതിൻറെ ഇരയായി നമ്മുടെ മക്കളെ നാം മാറ്റരുത്.
✍️ ലബീബ ഹാദിയ

👍
😢
❤️
💯
🙏
🤲
🥲
🥹
28