ADHYAPAKAKKOOTTAM
February 23, 2025 at 04:19 AM
അധ്യാപകക്കൂട്ടം ബ്ലോഗ് സന്ദർശകരുടെ എണ്ണം അരക്കോടി കഴിഞ്ഞതിൻ്റെ സന്തോഷം പങ്കിടുന്നു.
2015 ൽ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രവർത്തനം തുടങ്ങിയ അധ്യാപകക്കൂട്ടം എന്ന അധ്യാപക അക്കാദമിക ഗ്രൂപ്പ് പിന്നീട് യൂടൂബ് ചാനലുകൾ , ഫേസ്ബുക്ക് പേജ്, ബ്ലോഗ് എന്നിവയിലൂടെ മുഖ്യമായും ഓൺലൈൻ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ഔദ്യോഗിക അക്കാദമിക പ്രവർത്തനങ്ങളുടെ പൂരക പ്രവർത്തനങ്ങളും പൊതുവിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചരണവും പ്രോത്സാഹനവും നൽകി വരുന്നു.
പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക കൂട്ടായ്മയായ അധ്യാപകക്കൂട്ടത്തിന്
പ്രീസ്കൂൾ മുതൽ പത്താം ക്ലാസ് വരെ വിവിധ ക്ലാസ് / വിഷയ ഗ്രൂപ്പുകൾ, വിവിധ മേഖലകളിൽ വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകുന്ന മറ്റ് ഗ്രൂപ്പുകൾ ഉൾപ്പടെ നൂറ്റമ്പതിന് മേലേ വാട്സ് ആപ് ഗ്രൂപ്പുകൾ ഉണ്ട്.
മുമ്പ് ഉണ്ടായിരുന്ന ബ്ലോഗ് ഒഴിവാക്കി കോവിഡിൻ്റെ അടച്ചിടൽ കാലത്ത് തുടങ്ങിയ പുതിയ ബ്ലോഗിൽ ഇപ്പോൾ സന്ദർശകർ 50 ലക്ഷം കഴിഞ്ഞു.
170 K followers ഉള്ള facebook പേജ്, യൂടൂബ് ചാനലുകൾ, ഇവയൊന്നും Monitisation ചെയ്ത് സാമ്പത്തിക ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നവയല്ല എന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
ധാരാളം അധ്യാപകരെയും വിദ്യാർത്ഥികളെയും വിദ്യാലയ പ്രവർത്തനങ്ങളെയും സമൂഹത്തിൻ്റെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞത് അഭിമാനകരമായ പ്രവർത്തനനേട്ടമായി കരുതുന്നു.
എന്നും ഒപ്പമുള്ള ഗുരു തുല്യരായ അധ്യാപക ശ്രേഷ്ഠരെ നന്ദിയോടെ സ്മരിക്കുന്നു...
ഒപ്പം ഈ യാത്രയിൽ താങ്ങും തണലുമായി ഒപ്പമുള്ള ഓരോ സ്നേഹങ്ങൾക്കും ടീം അധ്യാപകക്കൂട്ടത്തിന് വേണ്ടി നന്ദി..
ഇനിയും ഒപ്പം ഉണ്ടാകണമെന്ന അപേക്ഷയോടെ നിർത്തുന്നു.
സ്നേഹപൂർവ്വം,
ടീം അധ്യാപകക്കൂട്ടത്തിന് വേണ്ടി,
രതീഷ് സംഗമം.

❤️
1