K Sudhakaran
February 19, 2025 at 04:45 PM
കോൺഗ്രസിന്റെ മുഖപത്രവും ജനാധിപത്യ, മതേതര ചേരിയുടെ അഭിമാനവുമായ വീക്ഷണത്തിന്റെ 49-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'Accolades Gala - 2025' എന്ന പേരിൽ കോഴിക്കോട് സംഘടിപ്പിച്ച ആഘോഷപരിപാടികൾ കർണ്ണാടക സ്പീക്കർ ശ്രീ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു.
നിലപാടുകളുടെയും നേരിന്റെയും നിലയ്ക്കാത്ത പ്രതിധ്വനിയായി നിലനിന്നുകൊണ്ട് സമൂഹത്തെയും മാധ്യമപ്രവർത്തനത്തെയും ആഴത്തിൽ സ്വാധീനിക്കുന്ന വീക്ഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ആവശ്യമാണ്, സാധിക്കുന്ന എല്ലാ സഹപ്രവർത്തകരും വീക്ഷണത്തിന്റെ വരിക്കാരായിക്കൊണ്ട് നമ്മുടെ മുഖപത്രത്തിന്റെ
മുന്നോട്ടുള്ള പ്രയാണത്തിന് ശക്തിപകരണമെന്ന് ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/share/p/15ywbD3T4r/?mibextid=wwXIfr