K Sudhakaran
February 23, 2025 at 08:12 AM
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ 39-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്.
മുൻ പ്രധാനമന്ത്രിയും, ഇന്ത്യയുടെ ഉരുക്കു വനിതയുമായ ഇന്ദിര പ്രിയദർശിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് അന്നത്തെ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതാക്കൾക്ക് അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ച് ജനാധിപത്യ വിശ്വാസികളായ ഏതാനും പേർ ചേർന്ന് 1985 ജൂലൈ 12ന് രൂപീകരിച്ച സംഘടനയാണിത്.
ഇന്ന് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും നിലനിൽപ്പിനായി പോരാടേണ്ട അവസ്ഥയിലാണ്. കാലങ്ങളായി ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ എട്ടര വർഷത്തെ ഭരണത്തിന്റെ കീഴിൽ ഒന്നൊന്നായി നഷ്ടപ്പെടുന്ന അവസ്ഥയാണ് നമ്മുടെ മുന്നിലുള്ളത്. അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി സർക്കാർ നിഷേധിക്കുകയോ കവർന്നെടുക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജീവനക്കാർ അവരുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത് പോരാട്ട വീര്യം ജന്മനായുള്ള ഈ സംഘടനയുടെ മുഴുവൻ പോരാട്ട വീര്യവും പുറത്തെടുക്കേണ്ടതായിട്ടുണ്ട്. വർദ്ധിത വീര്യത്തോടെ സർക്കാരിന്റെ കൊള്ളരുതായ്മകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്നു.
https://www.facebook.com/share/p/1A53arATin/?mibextid=wwXIfr