Rashtrawadi
February 22, 2025 at 11:35 AM
കുംഭമേളയിൽ, ഗംഗയിൽ, വിരോധികൾ പറയുന്ന മലിന ജലത്തിൽ സ്നാനം നടത്താൻ ഭക്തർക്ക് ആഹ്വാനം നൽകിയിട്ട് അകത്ത് കയറി ഇരുന്നവരല്ല പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും.... അവരിരുവരും ഗംഗയിൽ കുംഭമേള അടുപ്പിച്ച് സ്നാനം ചെയ്തവരാണ്. അവർ മാത്രമല്ല, യോഗി ആദിത്യനാഥിൻ്റെ ക്യാബിനറ്റ് അടക്കം വന്ന് ഗംഗയിൽ സ്നാനം ചെയ്ത് പോയവരാണ്. ഇത് സൂചിപ്പിക്കുന്നത് തന്നെ ഗംഗാ ജലം മലിനമല്ല എന്നാണ്. ആ സന്ദേശം ഏറ്റവും ഭംഗിയായി ജനങ്ങളിലേക്ക് ഇതിലും വ്യക്തമായി എങ്ങനെ എത്താനാണ്?ഗംഗയിലെ ജലം മലിനമായിരുന്നു എങ്കിൽ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും അവിടെ പോകുക പോലും ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഗംഗ മലിനമാണേ എന്ന് കൂവുന്നവന്മാർക്ക് ഇല്ല.... അത് പോട്ടെ, ആ വാദം മാറ്റി വെച്ചിട്ട് നമുക്ക് ഗംഗാ ജലം ശുദ്ധമാണോ എന്ന് ഒന്ന് നോക്കാം, NEERI ( National Environmental Engineering Research Institute) നടത്തിയ പഠനപ്രകാരം ഗംഗയിലെ ജലത്തിൽ അടങ്ങിയിരിക്കുന്ന bacteriophages അണുക്കളുടെ വ്യാപനത്തെ തടയുന്നുണ്ട്. സെൻട്രൽ പൊലുഷ്യൻ കൺട്രോൾ ബോർഡിൻ്റെ റിപ്പോർട്ടിലും പറയുന്നത് ഗംഗയിലെ ജലം ശുദ്ധമാണ് എന്നാണ്. NEERI യുടെ തന്നെ മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് പ്രകാരം മറ്റ് നദികളെ അപേക്ഷിച്ച് ഗംഗ അതിവേഗം ശുദ്ധികരിക്കപ്പെടുന്ന നദിയാണ്... സെൻട്രൽ പോലുഷ്യൻ ബോർഡിൻ്റെ റിപ്പോർട്ട് പ്രകാരം ഗംഗയിൽ Bio chemical oxygen demand(BOD) താരതമ്യേന കുറവാണ്. ഇത് തെളിയിക്കുന്നത് ഗംഗ ഊതിവീർപ്പിച്ചത് പോലെ മലിനീകരിക്കപ്പെട്ടിട്ടില്ല എന്നാണ്. ഈ വർഷം, അതായത് അടുത്തിടയ്‌ക്കാണ് പദ്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ അജയ് കുമാർ സോളാങ്ക് ഗംഗാ ജലം അദേഹത്തിൻ്റെ ലാബിൽ പരിശോധിച്ചിട്ട് ശുദ്ധ ജലമാണ് എന്ന് തെളിയിച്ചത്. ഇത്ര കോടി ജനങ്ങൾ സ്നാനം ചെയ്തിട്ടും വെള്ളത്തിൻ്റെ PH ലെവലിന് ഒരു മാറ്റവും വന്നിട്ടില്ല എന്ന് അദേഹം ആണയിട്ട് പറയുന്നുണ്ട് എന്ന് മാത്രമല്ല, മറിച്ച് തെളിയിക്കാൻ അദേഹം ബെല്ലുവിളിക്കുക കൂടി ചെയ്യുന്നുണ്ട്. സ്നാനം നടക്കുന്ന ഏതാണ്ട് അഞ്ച് ഘട്ടുകളിൽ നിന്നുള്ള നദിയുടെ സാമ്പിൾ ആണ് അദേഹം എടുത്തിട്ടുണ്ടായിരുന്നത്. എ പി ജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ശാസ്ത്രജ്ഞനായ അദ്ദേഹത്തിൻ്റെ വാക്കുകളേക്കാൾ, വെല്ലുവിളിയെക്കാൾ വില കൂവലുകൾക്ക് ഉണ്ടോ എന്ന് അറിയില്ല. എന്തായാലും സാധാരണക്കാർ, ഹിന്ദുക്കൾ അതിന് പുല്ല് വിലയെ നൽകുന്നുള്ളൂ..... ഡൽഹി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഗംഗാ നദിയുടെ ശുചീകരണത്തെ പറ്റി കെജ്‌രിവാൾ പറഞ്ഞപ്പോൾ നദിയിൽ കുളിച്ചാണ് യോഗിയും യോഗിയുടെ ക്യാബിനറ്റ് മന്ത്രിമാരും ഗംഗ ശുദ്ധമാണ് എന്ന് തെളിയിച്ചത്. തിരിച്ച് യമുനയിൽ കെജ്‌രിവാൾ സ്നാനം ചെയുമോ എന്ന ചോദ്യത്തിന് അമ്പഴങ്ങ വിഴുങ്ങിയത് പോലെയാണ് അദ്ദേഹം നിന്നത്. ഡൽഹിയിൽ ബിജെപി ജയിച്ചപ്പോൾ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് മുന്നേ തന്നെ ആദ്യം ചെയ്തത് യമുനാ നദിയുടെ ശുചീകരണ പ്രവർത്തനം ആരംഭിച്ച് ഘട്ടിൽ ആരതി നടത്തി എന്നതാണ്.... രാമ ക്ഷേത്രത്തിന് ശേഷം ഹിന്ദുക്കളെ ഏറ്റവും ഭംഗിയായി ഒന്നിപ്പിച്ച മറ്റൊരു ഹിന്ദു സംഗമ വേദിയാണ് മഹാകുംഭമേള. അത് ഭംഗിയായി ഹിന്ദുത്വവാദികളുടെ ഒരു സർക്കാർ നടത്തുമ്പോൾ, അതിൽ രാഷ്ടീയഭേദമന്യേ ഹിന്ദുക്കൾ പങ്കെടുക്കുന്നത് കാണുമ്പോൾ പല സ്ഥലത്തും കുരു നിരന്ന് പൊട്ടുന്നത് സ്വഭാവികമാണ്. പോകെ പോകെ ഇവന്മാരുടെ ഈ കരച്ചിൽ ഒക്കെ കണ്ട് ആസ്വദിക്കാൻ ശ്രമിക്കുക. വസ്തുതാ വിരുദ്ധത എന്തെങ്കിലും ഉണ്ടെങ്കിൽ ആളുകൾക്ക് അത് ക്ലാരിഫൈ ചെയ്ത് കൊടുക്കുക. അത്രേ ചെയ്യാനുള്ളൂ.... എന്തായാലും ഗംഗയിലെ ജലം നിൻ്റെയൊന്നും മനസ് പോലെ മലിനമല്ല. അത് സ്നാനം ചെയുന്ന ഹിന്ദുക്കളുടെ മനസ് പോലെ ശുദ്ധവും പുണ്യവുമാണ്... ✍️ പ്രേം ശൈലേഷ് #mahakumbh2024 #prayagraj #trivenisangam #ganga #gangasnan
Image from Rashtrawadi: കുംഭമേളയിൽ, ഗംഗയിൽ, വിരോധികൾ പറയുന്ന മലിന ജലത്തിൽ സ്നാനം നടത്താൻ ഭക്തർ...
👍 🙏 ❤️ 😮 12

Comments