Rashtrawadi
                                
                            
                            
                    
                                
                                
                                February 25, 2025 at 11:41 AM
                               
                            
                        
                            പൂർണ്ണമായും കേന്ദ്രാവിഷ്കൃതമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന അഥവാ, പി.എം.കിസാൻ. സ്വന്തമായി ഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6,000 രൂപ സഹായമായി നൽകുക എന്നതാണ് പി. എം കിസാൻ പദ്ധതിയുടെ ലക്‌ഷ്യം. ഓരോ വർഷത്തേയും തുക മൂന്നു ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുകയാണ് ചെയ്യാറ്. 
35 ലക്ഷത്തിനടുത്ത് പേരാണ് കേരളത്തിൽ നിന്നും കർഷകർക്ക് നൽകുന്ന ഈ സഹായ നിധിയ്ക്കായി രെജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് 35 ലക്ഷം പാവപ്പെട്ട കര്‍ഷകര്‍ ഉണ്ടെന്നത് അവിശ്വസനീയമാണെന്നു അന്നേ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ വന്നിരുന്നു. ആ സംശയം ശരി വെച്ചു കൊണ്ട് പിഎം കിസാനിൽ കെവൈസി നിർബന്ധമാക്കിയപ്പോൾ കേരളത്തിലെ 8 ലക്ഷത്തോളം കർഷകർ ലിസ്റ്റിന് പുറത്തായി.
ഇത് വരെ 2,000 രൂപ വെച്ച് പതിനെട്ടു ഘഡുക്കൾ രാജ്യത്തെ കർഷകർക്കായി കേന്ദ്ര സർക്കാർ നൽകി കഴിഞ്ഞു. ഇപ്പൊ പത്തൊൻപതാമത്തെ ഘഡു നൽകി വരുന്നു. ഇതിലൂടെ 22,000 കോടിയിലധികം രൂപയാണ് 2.41 കോടി സ്ത്രീകൾ അടക്കമുള്ള രാജ്യത്തെ 9.8 കോടി കർഷകർക്ക് സഹായമായി ലഭിക്കുക.
പിഎം കിസാൻ നിധി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോഴേ അതിനെതിരെ വന്നവരാണ് കോൺഗ്രസുകാർ. പിച്ചക്കാശ് നൽകി കർഷകരെ അപമാനിക്കുന്നു എന്നായിരുന്നു അവരുടെ പ്രധാന വാദം. ആ വാദം കെവൈസി നിർബന്ധമാക്കി വ്യാജ കർഷകരെ പുറത്താക്കുന്ന സമയത്തും, ‘പിച്ച കാശിനും നിബന്ധനകളോ’ എന്നൊക്കെ കളിയാക്കി ചോദിച്ചു കൊണ്ട് അവർ തുടർന്ന് പോവുകയും ചെയ്തിരുന്നു.
കമ്മ്യൂണിസ്റ്റുകാർ ആദ്യം മുതലേ അവരുടെ പതിവ് രീതിയായ കേന്ദ്ര പദ്ധതി സ്വന്തം പേരിലാക്കാനുള്ള തത്രപ്പാടിലായിരുന്നു. അതിന്റെ ഭാഗമായി ഈ കേന്ദ്രപദ്ധതിയുടെ ഉത്‌ഘാടനം കേന്ദ്ര സർക്കാർ നടത്തിയതിന് പുറമെ സംസ്ഥാനത്തിന്റെ വകയായും നടത്തിയ കാരണം രണ്ടു ഉത്ഘാടനമായിരുന്നു കേരളത്തിൽ മാത്രം നടന്നത്. തങ്ങൾ എന്ത് ഉടായിപ്പ് പറഞ്ഞാലോ നടത്തിയാലോ അതിനെ കണ്ണടച്ച് വിശ്വസിക്കാൻ പ്രബുദ്ധ സാക്ഷര കേരളത്തിൽ ആളുണ്ടാവും എന്നത് കമ്മികൾക്ക് നന്നായി അറിയാവുന്ന കാര്യമാണല്ലോ.
അപ്പൊ പറഞ്ഞു വന്നത് എന്തെന്നാൽ, പിഎം കിസാൻ നിധിയുടെ പത്തൊൻപതാമത് ഘഡു വിതരണം കേന്ദ്രം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഉത്‌ഘാടനം ബിഹാറിലെ ഭഗൽപൂരിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നടത്തിയത്. അങ്ങിനെയുള്ള ആ പദ്ധതിയുടെ കേരളത്തിലെ വിതരണോത്ഘാടനം എന്നും പറഞ്ഞു നടത്തുന്ന ചടങ്ങിലെ ഫോട്ടോയാണ് ഇത്. 
ഈ പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത കേരള മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും എന്തിനേറെ പറയുന്നു കോൺഗ്രസിന്റെ എംപിയുടെ വരെ ഫോട്ടോ പോസ്റ്ററിലും സ്റ്റേജിലും ഉണ്ട്. പക്ഷെ പദ്ധതിയുടെ യഥാർത്ഥ ഉടമസ്ഥരായ പ്രധാനമന്തിയുടെയോ കേന്ദ്ര കൃഷിമന്ത്രിയുടെയോ പേരോ ഫോട്ടോയോ പോസ്റ്ററിലോ സ്റ്റേജിലോ എവിടെയുമില്ല. ഇവറ്റകളെ എട്ടുകാലി മമ്മുഞ്ഞികൾ എന്ന് വിളിച്ചാൽ കുറഞ്ഞു പോവും എന്നറിയാം. പക്ഷെ ഇത് പ്രബുദ്ധ സാക്ഷര കേരളമാണ്, ഇവിടെ ഇതെല്ലാം ചിലവാകും.
എന്നാലും കേന്ദ്ര സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കാശ് ഇട്ട് കൊടുക്കുന്ന ഒരു പദ്ധതിക്ക് സ്റ്റേജ് ഒക്കെ കെട്ടിഘോഷിച്ചു കൊണ്ട് അതുമായി യാതൊരു ബന്ധവിമില്ലാത്ത ഇവർ എങ്ങിനെയാണ് പത്തൊൻപതാമത് ഘഡു വിതരണത്തിന്റെ ഉത്ഘടന ചടങ്ങു നടത്തുക എന്നതാണ് അറിയാത്തത്.
ഇതൊക്കെ കാണുമ്പോൾ “കേരള സാർർ, ലിറ്റ്റസി സാർർ, 100% സാർർ” എന്ന് മറ്റു സംസ്ഥാനക്കാർ കളിയാക്കി പറയുമ്പോൾ അതിനെ കുറ്റപ്പെടുത്തുന്നത് എങ്ങിനെയാണ്...
#pmkisan #pmkisansammannidhi #modigovernment #narendramodi
                        
                    
                    
                    
                        
                        
                                    
                                        
                                            👍
                                        
                                    
                                        
                                            😂
                                        
                                    
                                        
                                            ❤️
                                        
                                    
                                    
                                        7