Rashtrawadi
March 1, 2025 at 11:50 AM
ഇന്ന് രാവിലെ പത്രം തുറന്നു വായിക്കുന്ന ഒരു ശരാശരി മലയാളി.. 😔
📰 കൊല്ലത്തു ലഹരിയുടെ അബോധാവസ്ഥയിൽ റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ കിടന്ന യുവാവിനെ വീട്ടിൽ കൊണ്ടുപോയി എത്തിച്ച മധ്യവയസ്കനെ യുവാവ് വെട്ടിക്കൊന്നു...
📰 താമരശ്ശേരിയിൽ പത്താം ക്ലാസുകാരനെ ട്യൂഷൻ സെന്ററിലെ തർക്കത്തിന്റെ പേരിൽ വിദ്യാർഥികൾ തല്ലിക്കൊന്നു..
📰 തിരുവനന്തപുരം വാഴിച്ചലിൽ കോളേജ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ സഹപാഠി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ...
📰 കാസർകോട് ജില്ലയിലെ ഒരു സ്കൂളിൽ പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്ക് കഞ്ചാവും മറ്റു ലഹരികളും. കഞ്ചാവ് വിതരണം ചെയ്ത ഷമീർ എന്ന യുവാവ് പോലീസിനെ ആക്രമിച്ചു...
📰 പാലക്കാട് ആലത്തൂരിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ച് കാറിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. പോലീസുകാരെയും പൊതുജനത്തെയും ഇടിച്ചു പരിക്കേൽപ്പിച്ച ആഷിക്, ഇബ്രാഹിം, ഷമീൻ എന്നിവർ അറസ്റ്റിൽ...
📰 മദ്യപാനത്തിനിടയിൽ സംഘർഷം നെന്മാറ സ്വദേശിയായ സജീഷ് എന്ന യുവാവ് ഡമ്പൽ കൊണ്ട് അടിയേറ്റ് കൊല്ലപ്പെട്ടു, സുഹൃത്തായ അസ്കർ പിടിയിൽ...
📰 പട്ടാമ്പിയിൽ 22 ഗ്രാം MDMA യുമായി മുസ്തഫ എന്നയാൾ അറസ്റ്റിലായി...
📰 30 ഗ്രാം മെത്തഫെറ്റെമിനുമായി പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി സാദിക്ക് പിടിയിലായി...
📰 15 ഗ്രാം എംഡിഎംഐയുമായി പാലക്കാട് കരിമ്പ സ്വദേശിയായ ദന്തഡോക്ടർ വിഷ്ണുരാജിനെ പോലീസ് പിടികൂടി...
📰 വടക്കഞ്ചേരി കനാൽ പാതയോരത്ത് 22 കിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി...
📰 പാലക്കാട് കൂട്ടുപാതയിൽ തമിഴ്നാട് സ്വദേശി കറുപ്പ് സ്വാമിയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു...
📰 കാറിൽ 5 കിലോ കഞ്ചാവ് കടത്തുന്നതിനിടയിൽ എറണാകുളം സ്വദേശികളായ പ്രിജോയ് വിപിൻ എന്നിവർ പാലക്കാട് പോലീസിന്റെ കസ്റ്റഡിയിലായി...
📰 കൊഴിഞ്ഞാമ്പാറ ബസ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയ്ക്കിടെ 2 കിലോ കഞ്ചാവുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷംസുദ്ദീൻ അറസ്റ്റിലായി...
📰 മലപ്പുറത്ത് ലഹരിക്കു പണം ലഭിക്കാത്തതിനാൽ സൽമാൻ എന്ന യുവാവ് അമ്മയെ....
...
പത്രം അടച്ചു വെക്കുന്നു.. 🗞️🙏🏻

👍
1