മദ്ഹാണെന്റെ ലോകം....🤍
March 1, 2025 at 12:16 PM
മദ്ഹാണെന്റെ ലോകം
https://whatsapp.com/channel/0029Vaf9JTv2v1IpgsD5sQ3B
*الســــــــــــــــلام عـلـــــيـــــكم ورحــــمـــة الله وبركاته*
*🌙റമളാൻ ഒന്നാം രാവിൽ ചൊല്ലേണ്ടത്🌙👇*
*👉സ്വാലിഹീങ്ങൾ ചെയ്തു വരുന്നതും വളരെ പുണ്യമുള്ളതുമായ രാവാണ് റമളാൻ ഒന്നാം രാവ്. അത് പ്രയോജനപ്പെടുത്തുക, അള്ളാഹു അനുഗ്രഹിക്കട്ടെ.*آمين آمين آمين يا أرحم الراحمين...🤲🤲🤲*
*👉 ഒന്നാം രാവിൽ മഗ്രിബിനും ഇശാഇനും ഇടക്ക്🌙*
*👉 സൂറത്ത് ഫതഹ് (48 മത്തെ സൂറത്ത്) 3 തവണ ഓതുക. (7 ദിവസം വരെ ഓതുന്നത് ഉത്തമം)*
*👉 കൂടാതെ*
*الله أكبر* *=25 വട്ടം*
*الحمد لله* *=25 വട്ടം*
*سبحان الله* *=25 വട്ടം*
*ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈ റമളാൻ മുതൽ അടുത്ത റമളാൻ വരെയുള്ള നല്ല കാര്യങ്ങൾ തുറന്നു തരും*
*👉 ആ രാത്രി തന്നെ സൂറതുൽ_മുൽക്*
*سورة تبارك الملك*
*ഓതുന്നതിനും വലിയ പുണ്യമുണ്ട്.*
*കഴിയുന്നവർ റമളാനിന്റെ ആദ്യ രാത്രിയോ, 7 ദിവസം കൊണ്ടോ മതിയാക്കാതെ റമളാനിന്റെ മുഴുവൻ രാത്രികളിലും മുൽക് സൂറത്തും , സൂറത്ത് ഫതഹ് ഉം ഒരു തവണ വീതം ഓതാൻ ശ്രമിക്കുക. റമളാൻ കഴിഞ്ഞാലും ഒരു പത്തു രാത്രികൾ കൂടി ഓതി മൊത്തം നാല്പതു രാവുകളാക്കുക. പിന്നീട് എന്തു സംഭവിക്കുന്നു എന്ന് അനുഭവിച്ചറിയുക*
*🌙റംസാന്റെ എല്ലാ രാത്രികളിലു🌙👇*
*👉സൂറതുൽഖദ്ർ*
*سورة إنا أنزلناه في ليلة القدر*
*👉സൂറതുൽഫലഖ്*
(سورة قل أعوذ برب الفلق)
*ഒരു വട്ടം വീതം ഓതുക. ലൈലതുൽ ഖദ്റിന്റെ പുണ്യം കിട്ടാൻ അതു കാരണമാകും*
*👉റമളാൻ മാസം ദിനേന ചൊല്ലേണ്ടവ💫*
*👉സാമ്പത്തിക ഉയർച്ചക്ക്👈*
*👉സുബ്ഹിയുടെയും സുന്നത് നിസ്കാരത്തിന്റെയും ഇടയിൽ 100 തവണ ചൊല്ലുക.*
*سُبْحانَ اللهِ وَبِحَمْدِهِ وسُبْحَانَ اللهِ العَظِيمِ وَبِحَمْدِهِ اَسْتَغْفِرُ الله*
*ളുഹ്റിന്റെയും അസ്റിന്റെയും ഇടയിലായി താഴെ കൊടുത്തവ ചൊല്ലുക*
*أَسْتَغْفِرُاللهُ العَظٖيمُ اَلَّذي لاٰ إِلٰهَ إِلّٰا هُوَ الحَيُّ القَيُّومُ وَأَتُوبُ إِلَيهِ تَوْبَةَ عَبْدِ ظٰالِمِ لاٰ يَمْلِكُ لِنَفْسِهِ ضَرًّ وَلَا نَفْعًا وَلَا مَوْتًا وَلَا حَيَاةً وَلَا نُشُورًا*
70 തവണ ചൊല്ലുക.
*یٰا لَطیفُ یٰا خَبيرُ اُلطُفْ لي وَلِوٰالِدَيَّ في جَميعِ أَخْوٰالِي كَمٰا تُحِبُّ وَتَرْضٰي إِنَّكَ عَلٰي كُلِّ شَيْئٍ قَديرُ*
70 തവണ ചൊല്ലുക
*👉അസ്ർ നിസ്കാര ശേഷം 100 തവണ ചൊല്ലുക*
*اَسْتَغْفِرُاللهَ الَّذي لاَ إِلٰهَ إِلّٰا هُوَ الحَيُّ الْقَيُّومُ يَاذَالجَلاٰلِ وَالإِكْرٰامْ غَفّٰارُ الذُّنُوبِي وَأَتُوبُ إِلَيْهِ*
*രാത്രി മുഴുവനും ഇബാദത്തെടുത്ത പ്രതിഫലം ലഭിക്കാൻ* ✨ 💎✨
*അബു ഹുറൈറ നിവേദനം ചെയ്യുന്നു : നബി ﷺ പറഞ്ഞു: "രാത്രി മുഴുവനും നന്മയിൽ ചിലവഴിക്കാൻ നിങ്ങൾക്ക് സാദിക്കുന്നില്ലെങ്കിൽ, ശതൃക്കളോട് എന്നും പോരാട്ടത്തിന് കഴിയുന്നില്ലെങ്കിൽ*
*سُبْحٰانَ اللهِ ، وَالْحَمْدُ اللهِ ، وَلاَ اِلٰهَ اِلاّ اللهُ ، وَاللهُ اَكْبَرُ*
*എന്ന ദിക്ർ ചൊല്ലുന്നതിൽ നിന്ന് നിങ്ങൾ ദുർബലരാകരുത് . അവകൾ "ബാഖിയാത്തു സ്വാലിഹാത്ത്" (ഖുർആനിൽ പരാമർശിക്കപ്പെട്ട) എന്ന നിലനിൽക്കുന്ന സുകൃതങ്ങളിൽ പെട്ടതാണ്* [അദ്ദുർറുൽ മൻസൂർ: 5/397]
*👉🌙ലൈലത്തുൽ ഖദ്റിനു സാധ്യതയുള്ള രാവുകളിൽ നിസ്കരിക്കുക* 💎✨
*👉ഖൈറിനെ തേടിയുള്ള 2 റക്അത്ത് സുന്നത് നിസ്കാരം നിസ്കരിക്കുക*
*👉ആദ്യത്തെ റക്അത്തിൽ : സൂറത്തുൽ ഫാതിഹ സൂറത്തുൽ കാഫിറൂൻ - 1 പ്രാവശ്യം സൂറത്തുൽ ഇഖ്ലാസ് - 7 പ്രാവശ്യം.*
*👉രണ്ടാമത്തെ റക്അത്തിൽ: സൂറത്തുൽ ഫാതിഹ, സൂറത്തുൽ ഇഖ്ലാസ് - 7 പ്രാവശ്യം*
*👉സലാം വീട്ടിയതിനു ശേഷം :*
*اَسْتَغْفِرُاللهَ وَأَتُوبُ إِلَيْهِ*
71 പ്രാവശ്യം ചൊല്ലുക.
*ഈ നിസ്കാരം നിസ്കരിച്ചു എഴുന്നേൽക്കുന്നതിനു മുമ്പായി നിസ്കരിച്ചവന്റെയും അവന്റെ മാതാപിതാക്കളുടെയും എല്ലാ പാപങ്ങളും അള്ളാഹു ﷻ പൊറുത്തു കൊടുക്കുമെന്ന് ഇബ്നു അബ്ബാസ് (റ ) റിപ്പോർട്ട് ചെയ്യുന്നു.*
*നിങ്ങളുടെ ദുആയിൽ എന്നെയും വേണ്ടപ്പെട്ടവരെയും ഉൾപ്പെടുത്തുക*
*✍️ദുആ വാസിയ്യത്തോടെ......✍️*