മദ്ഹാണെന്റെ ലോകം....🤍
March 1, 2025 at 01:36 PM
പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ ആഗതമായി ഒരുപാട് പ്രതിഫലങ്ങൾ നേടിയെടുക്കാൻ നമുക്ക് കഴിയും അത് നമ്മൾ നഷ്ടപ്പെടുത്തരുത്.
1ാം. രാവിൽ സൂറത്തുൽ ഫത്ഹ് ഓതു ക
قال إبن مسعود رضي الله عنه بلغني عن النبي صلي الله عليه وسلم قال من قرأ سورة الفتح في أول ليلة من رمضان مر عامه كله في غني تفسير روح البيان والقرطبي والإمام خطيب الشربيني*
പരിശുദ്ധ റമദാൻ ആദ്യത്തെ രാവിൽ സൂറത്തുൽ ഫത്ഹ് ഓതിയാൽ ആ കൊല്ലം മുഴുവനും സാമ്പത്തീക ഭദ്രതയും, ഖൈറും ലഭിക്കുന്നതാണ് എന്ന് ഇബ്ന് മസ്ഊദ്(റ)ൽ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ധാരാളം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ കൊണ്ട് വന്നിരിക്കുന്നു.
റമളാന്റെ ആദ്യ രാവിൽ സൂറതുൽ ഫത്ഹ് ഓതുന്നതു കൊണ്ടു വലിയ നേട്ടമുണ്ട്. കഴിയുമെങ്കിൽ അതു മഗ്‌രിബ്- ഇശാഇന്നിടയിലാക്കുവാൻ ശ്രമിക്കുക. രാത്രി മുഴുവനും അതിന്റെ സമയമാണ്. അതു തന്നെ രണ്ടു റക്അത്തുകളിലായി ഓതുകയാണെങ്കിൽ വളരെ നല്ലത്. ശൈഖുനാ ഹസൻ ശദ്ദാദ് (റഹിമഹുല്ലാഹ്) ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു.
ഈ സൂറത്ത് എല്ലാവർക്കും ഹൃദിസ്ഥമായിരിക്കണമെന്നില്ല. അത്തരക്കാർ ആദ്യം രണ്ടു റക്അത്തു നിസ്കരിക്കുക, നിസ്കാരത്തിൽ നിന്നു വിരമിച്ചതിനു ശേഷം, അതേ ഇടത്തിലിരുന്ന്, ആരോടും ഒന്നും സംസാരിക്കാതെ, പ്രസ്തുത സൂറത്ത് നോക്കി ഓതിയാലും മതി. ഓത്തിനു മുമ്പുള്ള നിസ്കാരത്തിലെ ആദ്യ റക്അത്തിൽ ഇന്നാ അൻസൽനാഹു സൂറത്തും രണ്ടാം റക്അത്തിൽ ഇദാ ജാഅ നസ്രുല്ലാഹി സൂറത്തും ഓതുന്നതാണു നല്ലത്. യഥാക്രമം സൂറത്തുൽ കാഫിറൂനയും ഇഖ്ലാസും ഓതാവുന്നതാണ്.
പ്രസ്തുത ആദ്യ രാത്രിയിൽ തന്നെ സൂറതുൽ മുൽക് ഓതുന്നതിനും വലിയ പുണ്യമുണ്ട്. കഴിയുന്നവർ ആദ്യ രാത്രി കൊണ്ടു മതിയാക്കാതെ റമളാന്റെ മുഴുവൻ രാത്രികളിലും ഈ സൂറത്ത് ഓതാൻ ശ്രമിക്കുക. റമളാൻ കഴിഞ്ഞാലും ഒരു പത്തു രാത്രികൾ കൂടി ഓതി മൊത്തം നാല്പതു രാവുകളാക്കുക.
നാൽപതു ദിവസം തുടർച്ചയായി ഓതിയാൽ കേവലം മുപ്പതു ആയത്തുകൾ മാത്രം വരുന്ന ഈ സൂറത്ത് ആരുടെ മനസ്സിലും കൂടു കൂട്ടാതിരിക്കില്ല.
മനഃപാഠമായി കഴിഞ്ഞാൽ നടക്കുമ്പോഴോ ഇരിക്കുമ്പോഴോ യാത്രയിലോ എപ്പോൾ വേണമെങ്കിലും ഏതവസ്ഥയിലും ഓതാൻ സാധിക്കും. അതൊരു ബുദ്ധിമുട്ടായി തോന്നുകയേ ഇല്ല. പിന്നീട് ജീവിതം മുഴുക്കെ അതു പതിവാക്കിയാൽ മനസ്സമാധാനത്തോടെ ഖബ്‌റിൽ കിടക്കാം - ഇൻശാ അല്ലാഹ്.
പരിശുദ്ധ റമളാന്റെ പവിത്രത ഉൾക്കൊണ്ട് ഇബാദത്തുകൾ കൊണ്ട് ധന്യമാക്കാൻ അല്ലാഹു നാം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ പരിശുദ്ധ റമളൻ കൊണ്ട് വിജയികളാകുന്നവരിൽ അല്ലാഹു നാം ഓരോരുത്തരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ... ആമീൻ
🤲
2