
Kannur University
January 30, 2025 at 03:30 PM
കണ്ണൂർ സർവകലാശാലയും യു.കെ യിലെ പ്രമുഖ സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്റെ യു. എ. ഇ റാസ് അൽ ഖൈമ ബ്രാഞ്ച് ക്യാമ്പസും തമ്മിൽ വിവര സാങ്കേതിക വിദ്യാ മേഖലയിലെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരിക്കാനായി ധാരണാപത്രം ഒപ്പിട്ടു. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. സാജു, യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ റാസ് അൽ ഖൈമ ബ്രാഞ്ച് ക്യാമ്പസ് സി. ഇ. ഒ ശ്രീ. അഹമ്മദ് റാഫി ബി. ഫെറി എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ്, ഇൻറെർണൽ ക്വാളിറ്റി അഷുറൻസ് സെൽ ഡയറക്ടർ പ്രൊഫ. അനുപ് കുമാർ കേശവൻ, കണ്ണൂർ സർവകലാശാലാ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പ് മേധാവി ഡോ. എൻ. എസ്. ശ്രീകാന്ത്, പ്രൊഫ. രാജ്‌കുമാർ കെ. കെ., കുസാറ്റ് സർവകലാശാലയിലെ ഡോ. സന്തോഷ് കുമാർ എം. ബി. എന്നിവർ സന്നിഹിതരായിരുന്നു.
ഗവേഷണ പ്രവർത്തനങ്ങൾ, ഗവേഷകരുടെയും അദ്ധ്യാപകരുടെയും സേവന കൈമാറ്റം, യോജിച്ചുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾ, അക്കാദമിക സെമിനാറുകൾ, ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വ പ്രവർത്തനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യോജിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ധാരണാപത്രത്തിൽ വിഭാവനം ചെയ്യുന്നു.
👍
😢
4