
Kannur University
7.4K subscribers
About Kannur University
Kannur University Official Channel
Similar Channels
Swipe to see more
Posts

*പരീക്ഷാഫലം* ഒമ്പതാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി(റെഗുലർ/സപ്ലിമെന്ററി) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോക്കോപ്പിക്കുമുള്ള അപേക്ഷകൾ 28/02/2025, വൈകുന്നേരം 5 മണിവരെ സർവകലാശാലയിൽ സ്വീകരിക്കും

*പരീക്ഷാ വിജ്ഞാപനം* * 02.04.2025 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 24.02.2025 മുതൽ 01.03.2025 വരെ പിഴയില്ലാതെയും 03.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. * 01.04.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2025 പരീക്ഷകൾക്ക് 28.02.2025 മുതൽ 07.03.2025 വരെ പിഴയില്ലാതെയും 10.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

*പ്രായോഗിക പരീക്ഷ* ആറാം സെമസ്റ്റർ ബി. എസ്. സി. ലൈഫ് സയൻസ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി പ്രൊഗ്രാമിന്റെ, (റെഗുലർ / സപ്ലിമെന്‍ററി- ഏപ്രിൽ 2025) കമ്പ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ, പ്രോജക്ട് വർക്ക് മൂല്യനിർണയം എന്നിവ യഥാക്രമം 2025 മാർച്ച് 03, 06 എന്നീ തീയതികളിലായി രാജപുരം സെന്‍റ് പയസ് X കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

*പരീക്ഷാഫലം* * അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 03.03.2025 വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്. * സർവ്വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എം എ ഹിസ്റ്ററി - സപ്ലിമെന്ററി ഒഴികെ) സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്, എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, എം പി ഇ എസ് എന്നീ പ്രോഗ്രാമുകൾക്ക് 03.03.2025, മറ്റു പ്രോഗ്രാമുകൾക്ക് 01.03.2025, വൈകുന്നേരം 5 മണി വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2025 ഫെബ്രുവരി 17 മുതൽ 28 വരെ സർവ്വകലാശാല വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 01.10.2.24 & 15.10.2.24 തീയതികളിലെ വിജ്ഞാപന പ്രകാരം, പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും. അതാത് വിഷയങ്ങളിലുള്ള ഒഴിവുകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക NET യോഗ്യത ഇല്ലാത്തവരും 2023-ഓ അല്ലെങ്കിൽ അതിന് മുൻപുള്ള വർഷങ്ങളിലെ സെഷനുകളിൽ NET യോഗ്യത നേടിയതോ ആയ അപേക്ഷകർ, അഭിമുഖത്തിന് യോഗ്യത നേടണമെങ്കിൽ എഴുത്തുപരീക്ഷ വിജയിച്ചിരിക്കണം. UGC/CSIR/GATE/CEED ഏജൻസികളുടെ ഫെലോഷിപ്പ് അല്ലെങ്കിൽ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത ഫണ്ടിംഗ് ഏജൻസികളിൽ നിന്നുള്ള ഗവേഷണ ഫെലോഷിപ്പ് (സാധുതയ്ക്ക് വിധേയമായി) നേടിയ അല്ലെങ്കിൽ 2024 ജൂൺ/ഡിസംബർ സെഷനിൽ UGC/CSIR NET യോഗ്യത നേടിയ അപേക്ഷകർ നേരിട്ട് അഭിമുഖത്തിന് യോഗ്യരായിരിക്കും. 2025 അഡ്മിഷൻ മുതൽ മറ്റ് സാമ്പത്തിക സഹായമൊന്നും (ഫെലോഷിപ്പ്/സ്കോളർഷിപ്പ്) ലഭിക്കാത്ത സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപകരുടെ കീഴിൽ ഗവേഷണം ചെയ്യുന്ന ഗവേഷകർക്ക് പ്രതിമാസം 20,000 രൂപയുടെയും മറ്റ് ഗവേഷകർക്ക് പ്രതിമാസം 10,000 രൂപയുടെയും കണ്ണൂർ യൂണിവേഴ്‌സിറ്റി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (UJRF), ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി, അർഹതയുടെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷത്തേക്ക് അനുവദിക്കുന്നതാണ്. വിശദ വിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക .(research.kannuruniversity.ac.in)


*പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ* * ആറാം സെമസ്റ്റർ ബി. എ. ഫങ്ഷണൽ ഇംഗ്ലീഷ് ഡിഗ്രി (ഏപ്രിൽ 2025) പ്രൊജക്റ്റ് മൂല്യനിർണയം / വൈവ വോസ് പരീക്ഷകൾ 2025 ഫെബ്രുവരി 24, മാർച്ച് 6 തീയ്യതികളിലായി അതാതു കോളേജുകളിൽ നടക്കും . * ആറാം സെമസ്റ്റർ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി (ഏപ്രിൽ 2025), പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെ അതാതു കോളേജുകളിൽനടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. * പത്താം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (റഗുലർ -2020 അഡ്‌മിഷൻ) , മെയ് 2025 പരീക്ഷകളുടെ ഭാഗമായുള്ള വൈവ വോസി , 2025 മാർച്ച് 10,11 തീയതികളിൽ പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

*🚀 Cannovation 3.0* 📅 ഫെബ്രുവരി 24-25 | 📍 കണ്ണൂർ യൂണിവേഴ്‌സിറ്റി 🌐 ഇവന്റ് വെബ്സൈറ്റ് ഇവന്റ് ഓർഗനൈസേഷനുകൾ ✅ കണ്ണൂർ യൂണിവേഴ്‌സിറ്റി ✅ KU-Innovation & Incubation Foundation ✅ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) ✅ ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ ✅ മലബാർ കാൻസർ സെന്റർ-MIINT ✅ MiZone ✅ മലബാർ ഏഞ്ചൽ നെറ്റ്‌വർക്ക് ✅ KELTRON ✅ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രധാന പരിപാടികൾ 🚀 സ്റ്റാർട്ടപ്പ് എക്‌സ്‌പോ 🎙️ പാനൽ ചർച്ച & ഫൗണ്ടേഴ്‌സ് ടോക്ക് 👩💼 വിമൻ എന്റർപ്രണർഷിപ്പ് പ്രോഗ്രാം 💡 ഹാക്കത്തോൺ 🏆 ICE Biz Contest 🤖 Deep-Tech & Gen AI മാസ്റ്റർക്ലാസ് 💰 ഇൻവെസ്റ്റ്മെന്റ് മാസ്റ്റർക്ലാസ് & ഇൻവെസ്റ്റർ മീറ്റ്-അപ്പ് 🚀 Founder Development Program 🎓 ഫാക്കൽട്ടി സ്റ്റാർട്ടപ്പ് വർക്ക്‌ഷോപ്പ് 🛠️ FabLab വർക്ക്‌ഷോപ്പ് 🖨️ 3D ബയോപ്രിന്റിംഗ് വർക്ക്‌ഷോപ്പ് 🌱 FoodTech & Agro Conclave 🏥 MedTech Startup Workshop 🎟 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ! 🔥 KSUM15 കൂപ്പൺ കോഡ് ഉപയോഗിച്ച് 15% ഡിസ്കൗണ്ട് നേടൂ! 📢 നവീന സംരംഭങ്ങൾ അന്വേഷിക്കുന്നവർക്കായി ഈ അനിയാര്യമായ അവസരം കൈവിടരുത്! 🚀


*പരീക്ഷാ വിജ്ഞാപനം* * 01.04.2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2025 പരീക്ഷകൾക്ക് 04.03.2025 മുതൽ 07.03.2025 വരെ പിഴയില്ലാതെയും 10.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. * 02.04.2025ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 06.03.2025 മുതൽ 12.03.2025 വരെ പിഴയില്ലാതെയും14.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

*തീയതി നീട്ടി* അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 , പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 എന്നീ പരീക്ഷകൾക്ക് പിഴയില്ലാതെ 18.02 2025 വരെ അപേക്ഷിക്കാം.

*Kannur University to Host 'Cannovation 3.0' on February 24-25, 2025* Kannur University is set to host 'Cannovation 3.0,' a premier innovation and entrepreneurship summit, on February 24-25, 2025, at its Thavakkara Campus. The event, organized in collaboration with key industry and academic partners, aims to foster innovation, entrepreneurship, and collaboration among students, professionals, and industry leaders. The summit will feature an impressive lineup of key speakers: - *Anoop P Ambika*, CEO of Kerala Startup Mission (KSUM) - *Ajit Balakrishnan*, Chairman Emeritus of Rediff.com - *Arjun Mohan*, former CEO of BYJU'S and UpGrad Participants can look forward to insightful discussions, networking opportunities, and interactive sessions that bridge academia and industry. *Event Details:* - *Dates:* February 24-25, 2025 - *Venue:* Kannur University Campus, Thavakkara *Register Now:* [https://cannovation.startupmission.in](https://cannovation.startupmission.in) The event is supported by leading institutions and organizations committed to nurturing innovation and entrepreneurship. For more information, visit the registration link or contact the event coordinators at Kannur University. *Join us at Cannovation 3.0 to ignite ideas, foster innovation, and build a brighter future!*
