Kannur University
Kannur University
February 6, 2025 at 08:15 AM
*പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം: അസൈൻമെന്റ്* കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം (റഗുലർ - 2022 പ്രവേശനം/ സപ്ലിമെന്ററി - 2020, 2021 പ്രവേശനം) നവംബർ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിങ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ Academics > Private Registration > Assignment എന്ന ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺ‌ലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ സർവ്വകലാശാല താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ വിവിധ പ്രോഗ്രാമുകൾക്കായി നിശ്ചയിക്കപ്പെട്ട തീയ്യതികളിലാണ് സമർപ്പിക്കേണ്ടത്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വഴി അയയ്ക്കുന്ന അസൈൻമെന്റുകൾ ലഭിക്കേണ്ട അവസാന തീയ്യതി 22.03.2025 ആണ്.
Image from Kannur University: *പ്രൈവറ്റ്  രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദം: അസൈൻമെന്റ്*  കണ്ണൂർ സ...
3️⃣ 1

Comments