Kannur University
                                
                            
                            
                    
                                
                                
                                February 18, 2025 at 07:01 AM
                               
                            
                        
                            കണ്ണൂർ സർവ്വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി  അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2025 ഫെബ്രുവരി 17 മുതൽ  28 വരെ സർവ്വകലാശാല വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 01.10.2.24 & 15.10.2.24 തീയതികളിലെ വിജ്ഞാപന പ്രകാരം, പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും. അതാത് വിഷയങ്ങളിലുള്ള ഒഴിവുകൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക 
NET യോഗ്യത ഇല്ലാത്തവരും 2023-ഓ അല്ലെങ്കിൽ അതിന് മുൻപുള്ള വർഷങ്ങളിലെ സെഷനുകളിൽ NET യോഗ്യത നേടിയതോ ആയ  അപേക്ഷകർ, അഭിമുഖത്തിന് യോഗ്യത നേടണമെങ്കിൽ എഴുത്തുപരീക്ഷ വിജയിച്ചിരിക്കണം. 
UGC/CSIR/GATE/CEED ഏജൻസികളുടെ ഫെലോഷിപ്പ് അല്ലെങ്കിൽ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത ഫണ്ടിംഗ് ഏജൻസികളിൽ നിന്നുള്ള ഗവേഷണ ഫെലോഷിപ്പ് (സാധുതയ്ക്ക് വിധേയമായി) നേടിയ അല്ലെങ്കിൽ 2024 ജൂൺ/ഡിസംബർ സെഷനിൽ UGC/CSIR NET യോഗ്യത നേടിയ അപേക്ഷകർ നേരിട്ട് അഭിമുഖത്തിന് യോഗ്യരായിരിക്കും. 
2025 അഡ്മിഷൻ മുതൽ മറ്റ് സാമ്പത്തിക സഹായമൊന്നും (ഫെലോഷിപ്പ്/സ്കോളർഷിപ്പ്) ലഭിക്കാത്ത സർവകലാശാല പഠന വകുപ്പുകളിലെ അധ്യാപകരുടെ കീഴിൽ ഗവേഷണം ചെയ്യുന്ന ഗവേഷകർക്ക് പ്രതിമാസം 20,000 രൂപയുടെയും മറ്റ് ഗവേഷകർക്ക് പ്രതിമാസം 10,000  രൂപയുടെയും കണ്ണൂർ യൂണിവേഴ്‌സിറ്റി ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് (UJRF), ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി, അർഹതയുടെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷത്തേക്ക് അനുവദിക്കുന്നതാണ്.
വിശദ വിവരങ്ങൾക്കായി സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക .(research.kannuruniversity.ac.in)