Kannur University
Kannur University
February 18, 2025 at 03:08 PM
*പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ* * ആറാം സെമസ്റ്റർ ബി. എ. ഫങ്ഷണൽ ഇംഗ്ലീഷ് ഡിഗ്രി (ഏപ്രിൽ 2025) പ്രൊജക്റ്റ് മൂല്യനിർണയം / വൈവ വോസ്‌ പരീക്ഷകൾ 2025 ഫെബ്രുവരി 24, മാർച്ച് 6 തീയ്യതികളിലായി അതാതു കോളേജുകളിൽ നടക്കും . * ആറാം സെമസ്റ്റർ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി (ഏപ്രിൽ 2025), പ്രായോഗിക/പ്രൊജക്റ്റ് /വാചാ പരീക്ഷകൾ, 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 11 വരെ അതാതു കോളേജുകളിൽനടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. * പത്താം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (റഗുലർ -2020 അഡ്‌മിഷൻ) , മെയ് 2025 പരീക്ഷകളുടെ ഭാഗമായുള്ള വൈവ വോസി , 2025 മാർച്ച് 10,11 തീയതികളിൽ പാലയാട്, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കുന്നതാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്

Comments