
Mallu Release
February 1, 2025 at 07:57 AM
വിജയക്കുതിപ്പ് തുടർന്ന് മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'; സക്സസ് ടീസർ പുറത്ത്
https://www.mallurelease.com/2024/09/dominic-and-ladies-purse-movie.html
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രത്തിന്റെ സക്സസ് ടീസർ പുറത്ത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ചിത്രം കേരളത്തിലെ 175 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം മുതൽ പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകരേയും ആകർഷിച്ചുകൊണ്ടും തൃപ്തിപ്പെടുത്തികൊണ്ടുമാണ് മുന്നേറുന്നത്. 2025 എന്ന പുതിയ വർഷവും സൂപ്പർ ഹിറ്റ് നൽകിക്കൊണ്ടാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനിയും ആരംഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ തുടർച്ചയായ ആറാമത്തെ വിജയമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്'. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കേരളത്തിന് പുറത്തും മികച്ച പ്രദർശന വിജയം നേടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലർ ആയാണ് ഗൗതം മേനോൻ ഒരുക്കിയിരിക്കുന്നത്.