Mallu Release WhatsApp Channel

Mallu Release

6 subscribers

About Mallu Release

Malayalees Entertainment Channel

Similar Channels

Swipe to see more

Posts

Mallu Release
Mallu Release
6/5/2025, 1:04:04 AM
Post image
Image
Mallu Release
Mallu Release
2/26/2025, 5:44:41 AM

Character No. 2: Prithviraj Sukumaran as Zayed Masood in #L2E The mastermind behind the shadows is back in #Empuraan ⚡

Post image
Image
Mallu Release
Mallu Release
2/6/2025, 4:48:35 PM

*ഫെബ്രുവരി 7, നാളെ മുതല്‍ _'നാരായണീന്റെ മൂന്നാണ്മക്കള്‍'_ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു.*

Post image
Image
Mallu Release
Mallu Release
2/12/2025, 3:09:13 PM

മാളികപ്പുറം ടീമൊരുക്കുന്ന ഹൊറർ കോമഡി ചിത്രം "സുമതി വളവ്" മെയ് 8 ന് തിയേറ്ററുകളിലേക്ക് https://www.mallurelease.com/2024/01/sumathi-valavu-movie.html ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന 'സുമതി വളവ്'മെയ് 8നു തിയേറ്ററുകളിലേക്കെത്തും. മാളികപ്പുറം ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. സുമതിവളവിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ നടക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

Video
Mallu Release
Mallu Release
2/5/2025, 6:58:51 PM

നടന്‍ ജയശങ്കർ കാരിമുട്ടം നായകനിരയിലേക്ക്, 'മറുവശം' ഈ മാസം തിയേറ്ററിലെത്തും. https://www.mallurelease.com/2024/04/maruvasham-movie.html നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം'മറുവശ' ത്തിലുടെ നായകനാകുന്നു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയശങ്കറിന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ആഴം വൈകാതെ തിയേറ്ററിലെത്തും. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

Post image
Image
Mallu Release
Mallu Release
2/2/2025, 7:56:49 AM

വിജയാകാശത്ത് പറന്നുയർന്ന് പൊൻമാൻ; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത് https://www.mallurelease.com/2024/03/ponman-movie.html ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത്. ചിത്രം നേടുന്ന വലിയ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ ട്രൈലെർ പുറത്ത് വിട്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. കേരളത്തിൽ നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ചിത്രം, ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്, പിആർഒ ശബരി.

Image
Mallu Release
Mallu Release
2/3/2025, 7:00:36 PM

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം 'കാന്ത' ഫസ്റ്റ് ലുക്ക് പുറത്ത് https://www.mallurelease.com/2023/07/kaantha-movie.html ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. പിആർഒ- ശബരി.

Post image
Image
Mallu Release
Mallu Release
2/28/2025, 6:38:27 AM

https://www.mallurelease.com/2025/02/sebichante-swapnangal-movie.html

Mallu Release
Mallu Release
2/3/2025, 3:27:37 PM

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത് https://www.mallurelease.com/2024/03/ponman-movie.html ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിലെ കൊല്ലം പാട്ട് പുറത്ത്. രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ജസ്റ്റിൻ വർഗീസാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഈ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്. കൊല്ലം ജില്ലയെ കുറിച്ചുള്ള അറിവുകൾ കൂടെ പകർന്ന് തരുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വലിയ വിജയമാണ് പൊൻമാൻ ഇപ്പൊൾ തീയേറ്ററുകളിൽ നേടുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പിആർഒ - എ എസ് ദിനേശ്, ശബരി.

Post image
Image
Mallu Release
Mallu Release
2/5/2025, 4:31:41 PM

കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം 'വിടാമുയർച്ചി' നാളെ മുതൽ; ആദ്യ ഷോ രാവിലെ 7 മണി മുതൽ https://www.mallurelease.com/2024/07/vidaamuyarchi-movie.html തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' നാളെ മുതൽ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കും. രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക . ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്ന ചിത്രം അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.

Post image
Image
Link copied to clipboard!