Mallu Release
Mallu Release
February 1, 2025 at 08:01 AM
പ്രകടന മികവിന്റെ പൊൻതൂവലുമായി പൊൻമാനിൽ തിളങ്ങി ബേസിലും അമ്പാനും https://www.mallurelease.com/2024/03/ponman-movie.html ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ ഒരുക്കിയ 'പൊൻമാൻ' എന്ന ചിത്രം ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടി നിറഞ്ഞ സദസ്സുകളിൽ മുന്നേറുകയാണ്. ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ്, ആനന്ദ് മന്മഥൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മിച്ചത്. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ്. ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ കഥ ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവരുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Comments