Mallu Release
February 2, 2025 at 07:55 AM
അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' കേരളാ ടിക്കറ്റ് ബുക്കിംഗ് ആരഭിച്ചു; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
https://www.mallurelease.com/2024/07/vidaamuyarchi-movie.html
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, ടിക്കറ്റ് ന്യൂ, പേ ടിഎം തുടങ്ങിയ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രത്തിൻ്റെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, പിആർഒ ശബരി.