Mallu Release
Mallu Release
February 3, 2025 at 03:27 PM
ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത് https://www.mallurelease.com/2024/03/ponman-movie.html ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിലെ കൊല്ലം പാട്ട് പുറത്ത്. രശ്മി സതീഷ് ആലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയാണ്. ജസ്റ്റിൻ വർഗീസാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കൊല്ലം ജില്ലയിലെ തീരദേശത്തിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഈ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്. കൊല്ലം ജില്ലയെ കുറിച്ചുള്ള അറിവുകൾ കൂടെ പകർന്ന് തരുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വലിയ വിജയമാണ് പൊൻമാൻ ഇപ്പൊൾ തീയേറ്ററുകളിൽ നേടുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം, നിരൂപകരുടേയും പ്രശംസ നേടുന്നുണ്ട്. ഒരു ഫാമിലി ത്രില്ലർ മൂഡിൽ കഥ പറയുന്ന ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പിആർഒ - എ എസ് ദിനേശ്, ശബരി.
Image from Mallu Release: ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം  പൊൻമാനിലെ കൊല്ലം പാട്ട് പുറത്ത് ht...

Comments