Mallu Release
Mallu Release
February 5, 2025 at 04:31 PM
കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം 'വിടാമുയർച്ചി' നാളെ മുതൽ; ആദ്യ ഷോ രാവിലെ 7 മണി മുതൽ https://www.mallurelease.com/2024/07/vidaamuyarchi-movie.html തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' നാളെ മുതൽ കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ പ്രദർശനം ആരംഭിക്കും. രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകൾ ആരംഭിക്കുക . ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്ന ചിത്രം അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ ശബരി.
Image from Mallu Release: കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം 'വിടാമുയർച്ചി' നാളെ മു...

Comments