Mallu Release
Mallu Release
February 12, 2025 at 03:09 PM
മാളികപ്പുറം ടീമൊരുക്കുന്ന ഹൊറർ കോമഡി ചിത്രം "സുമതി വളവ്" മെയ് 8 ന് തിയേറ്ററുകളിലേക്ക് https://www.mallurelease.com/2024/01/sumathi-valavu-movie.html ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന 'സുമതി വളവ്'മെയ് 8നു തിയേറ്ററുകളിലേക്കെത്തും. മാളികപ്പുറം ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിൻ രാജും നിർവഹിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന സുമതിവളവ് മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിലാണ് ഒരുങ്ങുന്നത്. സുമതിവളവിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ നടക്കുകയാണ്. ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് പ്രതീഷ് ശേഖർ.

Comments