CNewsLive Malayalam
CNewsLive Malayalam
February 6, 2025 at 06:36 AM
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, പ്രിയമുള്ളവരേ വരുവിൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. " അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും" ( മര്‍ക്കോസ്, 11, വാക്യം 24") ആഗോള കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ ഏറ്റവും വലിയ സഭയായ സിറോ മലബാർ സഭ ഉള്ളിൽ നിന്ന് തന്നെയുള്ള പ്രാദേശിക - വിമത പ്രവർത്തങ്ങൾക്കൊണ്ടും, പുറത്തുനിന്നുള്ള സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്കൊണ്ടും ധാരാളം പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന സമയമാണ്. സഭയിലെ ഈ ചെറിയ പ്രശ്നം ആളിക്കത്തിച്ച് സഭയോട് ചേർന്ന് നിൽക്കുന്നവരെപോലും സഭാധികാരികൾക്കെതിരെ തിരിക്കാനും അവരെ അവഹേളിക്കാനും ഏതാനും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും ശ്രമിക്കുന്നതും പ്രശനങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമാകുന്നുണ്ട്. ഈ ഒരു പ്രതിസന്ധിയിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമില്ലാതെ സഭയുടെ ഐക്യത്തിനും നന്മയ്ക്കും പ്രശ്നപരിഹാരത്തിനുമായി ഏതാനും വൈദികരും സന്യസതരും അൽമായരും പ്രത്യേക പ്രാര്‍ത്ഥനായത്നം നടത്താൻ തീരുമാനിക്കുന്നു. ഈ വർഷത്തെ വലിയ നോമ്പിന്റെ ആരംഭദിവസം, അതായത് മാർച്ച് 03,2025 വിഭൂതി തിങ്കളാഴ്ച പ്രത്യേക പ്രാർത്ഥനാദിനമായി ലോകമെമ്പാടുമുള്ള സഭാ സ്നേഹികൾ ആചരിക്കുന്നു. അന്നേ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 5 നും 6 നും ഇടയ്ക്കുള്ള സമയം ഏറ്റവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വിശ്വാസികൾ ഒറ്റയ്ക്കോ, കുടുംബവുമായോ, മറ്റ് സുഹൃത്തുക്കളുമായി ചേർന്നോ നിങ്ങൾക്ക് സാധിക്കുന്ന സ്ഥലത്ത് ( നിങ്ങളുടെ വീടാകാം, ദേവാലയമാകാം, ജോലി സ്ഥലമാകാം) ഒരു തിരി കത്തിച്ച് പ്രാർത്ഥിക്കാം. സംവാദങ്ങളില്ല; വാഗ്‌വാദങ്ങളില്ല, പ്രാർത്ഥനമാത്രം. പ്രാർത്ഥനയുടെയും ഉപവാസത്തിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നവർ ദയവായി ഈ ഒരു സംരംഭത്തോടൊപ്പം സഹകരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഇത് ഏതെങ്കിലും ഒരു സംഘടനയുടെ ബാനറിലല്ല; എല്ലാ സംഘടനകളുടെയും സഹകരണത്തോടെ ഏതാനും വിശ്വാസികളുടെ അഭ്യർത്ഥനയാണ്. തുടർ പ്രാർത്ഥനകൾ അറിയാൻ താല്പര്യമുള്ളവർ മാത്രം ചുവടെ നൽകിയിരിക്കുന്ന വാട്സാപ്പ് ചാലിൽ ജോയിൻ ചെയ്യുക. (നിർബന്ധമില്ല) https://whatsapp.com/channel/0029VaCtZUuBfxo42hf6aO0v

Comments