Assisi Magazine
Assisi Magazine
February 13, 2025 at 06:31 AM
യഥാർത്ഥത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മിൽ എന്താണ് സംഭവിക്കുന്നത്? പ്രാർത്ഥനാ വിഷയത്തിലലല്ല പിന്നെയോ പ്രാർത്ഥിക്കുന്ന വ്യക്തിയിലാണ് മാറ്റം വരുത്തുക. "കാസാ മാറ്റിത്തരണമേ" എന്ന് കർത്താവ് പ്രാർത്ഥിച്ചു. കാസാ കുടിക്കുവാനുള്ള ശക്തി യേശുവിന് ലഭിച്ചു. 'മുള്ളു' മാറ്റിത്തരണമേ എന്നു പൗലോസ് പ്രാർത്ഥിച്ചു. ഏതു മുള്ളിൻറെയും കുത്തേറ്റ് തളരാതിരിക്കാൻ അവൻറെ കൃപ മതി എന്നു കർത്താവ് ഓർമ്മിപ്പിച്ചു. മാരകമായ രോഗം മാറ്റണമേ എന്നു പ്രാർത്ഥിക്കുമ്പോൾ ആ രോഗത്തെ തളരാത്ത മനസ്സോടെ നേരിടുവാനുള്ള ശക്തി എനിക്കു ലഭിക്കുന്നു. നമ്മൾ ശരിക്കും പ്രാർത്ഥിക്കുമ്പോൾ താബോർ മലയിൽ സഭവിച്ച കാര്യങ്ങൾ (മത്താ. 17:1-8) നമ്മിൽ ആവർത്തിക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതിയ ലേഖനം, "​പ്രാർത്ഥനയും ജീവിതവും" വായിക്കാം. https://www.assisimagazine.com/post/prayer-and-life-1 അസ്സീസി മാസികയുടെ വാട്സ്ആപ്പ് ചാനൽ https://whatsapp.com/channel/0029VafIqQtJP213MkcWtI2l

Comments