
Assisi Magazine
4 subscribers
About Assisi Magazine
Brief description about the articles that are published/ publishing in Our Website and links to the same.
Similar Channels
Swipe to see more
Posts

രണ്ടാം ലോകമഹായുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ആൻഡ്രൂ നൈറ്റും റോബർട്ട് ഷെങ്കനും ചേർന്ന് രചിച്ച്, 2016 ൽ മെൽ ഗിബ്സൺ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഹാക്ക്സോ റിഡ്ജ് (Hacksaw Ridge). ഡെസ്മണ്ട് ഡോസ് (Desmond Doss) എന്ന യുഎസ് ആർമി കോർപറലിൻറെ ജീവിതമാണ് ഈ ചലച്ചിത്രത്തിൻറെ ഇതിവൃത്തം.മാനുഷികമായ ബലഹീനതകളിലൂടെ കടന്നുപോകുമ്പോഴും മനസാക്ഷിയുടെ സ്വരത്തിന് കാതുകൊടുക്കാനും ഉറച്ച നിലപാടുകൾ സ്വീകരിക്കാനും അതിൽ നിലനില്ക്കാനും അതിൻറെ വില നല്കാനും തയ്യാറാകുന്നവരുടെ പ്രതിനിധിയാണ് ഡെസ്മണ്ട് ഡോസ്. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ എഴുതിയ ലേഖനം, "നിലപാടുകൾ" വായിക്കാം. https://www.assisimagazine.com/post/stance-that-matters അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A


ശലഭം പൂവിനെ തേടുന്നപോലെ സ്നേഹം സ്നേഹത്തെ തേടുകയാണ്. തേൻ തേടുന്ന ശലഭങ്ങൾ ചിലപ്പോൾ പൂവിന്റെ ആകർഷകത്വം കണ്ട് കടലാസ് പൂക്കളിൽ വന്നിരിക്കാറുണ്ട്. പറന്നിറങ്ങി അല്പനേരം കഴിയുമ്പോഴാണ് അത് മണമോ രുചിയോ എന്തിന് ഒരു തുള്ളി തേൻ പോലുമില്ലാത്ത ബോഗയ്ൻ വില്ലപ്പൂക്കളാണെന്ന് തിരിച്ചറിയുന്നത്. വിശുദ്ധ മാർഗരറ്റ് മരിയക്കുണ്ടായ ദർശനത്തിൽ ഈ സങ്കടമാണ് ക്രിസ്തു പങ്കുവയ്ക്കുന്നത്. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന് പകരമായി ലഭിക്കുന്നത് നിസ്സംഗതയും, നന്ദികേടും മാത്രം. കുരിശിൽ താൻ അനുഭവിച്ചതിനേക്കാൾ വേദനാജനകമാണിതെന്ന് പറയുമ്പോൾ അതിന്റെ ആഴം എത്ര വലുതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഫാ. ഷാജി CMI എഴുതിയ ലേഖനം, "സ്നേഹത്തിനായുള്ള സ്നേഹം" വായിക്കാം. https://www.assisimagazine.com/post/love-for-love-sake അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A


2025 ഏപ്രിൽ 21 തിങ്കളാഴ്ച്ച രാവിലെ വത്തിക്കാൻ സമയം 9.45നു അസാധാരണമായൊരു വാർത്താ സമ്മേളനത്തിനാണ് വത്തിക്കാൻ സാക്ഷ്യം വഹിച്ചത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയെത്രോ പരോളിനോടൊപ്പം കമർലെങ്കോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ലോകത്തോടു പറഞ്ഞു, 'പ്രിയപ്പെട്ടവരെ നമ്മുടെ പരിശുദ്ധ പിതാവിൻറെ നിര്യാണം അഗാധമായ വ്യസനത്തോടെ നിങ്ങളെ ഞാൻ അറിയിക്കുന്നു. ഇന്നു രാവിലെ ഇറ്റാലിയൻ സമയം 7.35 നു റോമിൻറെ മെത്രാൻ ഫ്രാൻസിസ് പാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി....! ഫാ. പ്രിൻസ് തെക്കേപ്പുറം CSSR എഴുതിയ ലേഖനം, "മരണത്തിലും മാതൃകയാകുന്ന പുതിയ ഫ്രാൻസിസ്" വായിക്കാം. https://www.assisimagazine.com/post/last-will-of-pope-francis അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A


അങ്ങ് എന്താ തുടങ്ങി വച്ചതെന്ന് അങ്ങേക്കറിയുമോ? അങ്ങു കടന്നു വരും വരെ എൻറെ വിശ്വാസ ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. സ്വസ്ഥനായ ക്രിസ്ത്യാനി ആയിരുന്നു ഞാൻ. ഞായറാഴ്ചകളിൽ മുടങ്ങാതെ പള്ളിയിൽ പോകുന്ന, കൊന്തയും കുരിശുരൂപവും ധരിക്കുന്ന ക്രിസ്ത്യാനി. പ്രാർത്ഥനയിലെ ക്രിസ്ത്യാനി. ആ സൗകര്യത്തിൽ നിന്ന്, ആ സുഖ ശീതളിമയിൽ നിന്ന് പുറത്തുവരാൻ അങ്ങ് എന്നോട് ആവശ്യപ്പെട്ടു. അങ്ങ് എന്താണീ ചെയ്തത് ഫ്രാൻസിസ്കോ? ബ്ര. എസ്. ആരോക്യരാജ് OFS എഴുതിയ ലേഖനം, "എന്തിനിത് ചെയ്തു ഫ്രാൻസിസ്കോ ?" വായിക്കാം. https://www.assisimagazine.com/post/why-did-you-do-this-francesco അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A


"അവൻ നന്മചെയ്തു കൊണ്ട് കടന്നുപോയി" എന്ന മഹദ് വാക്യം സ്വജീവിതംകൊണ്ട് അന്വർഥമാക്കിയ ഒരു കപ്പൂച്ചിൻ സന്യാസവൈദികനാണ് 2025 മാർച്ച് 16 ന് നിത്യതയുടെ പ്രകാശതീരത്തേക്കു യാത്രയായ സേവ്യർ വടക്കേക്കരയച്ചൻ. ഈ കുറിപ്പെഴുതുന്നയാളിന് ആത്മമിത്രവും അഭ്യുദയകാംക്ഷിയും വഴികാട്ടിയും എല്ലാമായിരുന്നു, 55-ൽപ്പരം വർഷം അദ്ദേഹം.1967 ൽ നീലൂർ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകനായി ചേർന്ന കാലത്താണ് 1967-68 എസ്.എസ്.എൽ.സി. ബാച്ചിൽ വിദ്യാർഥിയായിരുന്ന സേവ്യർ വടക്കേക്കര എന്ന മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത്. ചാക്കോ സി. പൊരിയത്ത് എഴുതിയ ലേഖനം, "അങ്ങയുടെ പ്രാർഥനയിൽ ഞങ്ങളെയും..." വായിക്കാം. https://www.assisimagazine.com/post/please-keep-us-in-your-prayers അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ആദ്യത്തെ ജെസ്യൂട്ട് പോപ്പും ആധുനിക കത്തോലിക്കാ സഭയിലെ പരിവർത്തനാത്മക വ്യക്തിത്വവുമായ പോപ്പ് ഫ്രാൻസിസ് (ഹോർഹേ മരിയോ ബെർഗോലിയോ) 2025 ഏപ്രിൽ 21-ന് അന്തരിച്ചു. ഇഗ്നേഷ്യൻ, ഫ്രാൻസിസ്കൻ ആത്മീയതകളുടെ സംയോജനത്താൽ നിർവചിക്കപ്പെട്ട ഒരു പൈതൃകം അദ്ദേഹം പിന്നിൽ അവശേഷിപ്പിച്ചു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന് പാവങ്ങളൊടുള്ള അനുകമ്പയിൽ നിന്ന് തിരഞ്ഞെടുത്ത 'ഫ്രാൻസിസ്' എന്ന പേര്, കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള അദ്ദേഹത്തിൻറെ അചഞ്ചലമായ ഐക്യബോധത്തിൻറെ ചിഹ്നമായി. രണ്ട് വലിയ ആത്മീയ പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിൻറെ ആത്മീയ വിശ്വാസ പ്രപഞ്ചം, 'ക്ഷതമേറ്റ ലോകത്തിന് വേണ്ടിയുള്ള ഒരു ആശുപത്രിയായി' സഭാദർശനവും (Charism) ദൗത്യവും (Mission) മാറി. ഫാ. മിഥുൻ ജെ. ഫ്രാൻസിസ് SJ എഴുതിയ ലേഖനം, "പാപ്പാ ഫ്രാൻസിസിൻറെ ആത്മീയത" വായിക്കാം. https://www.assisimagazine.com/post/the-spirituality-of-pope-francis അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

Lord, what do you want me to do ? വി. ഫ്രാൻസിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാർത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും പ്രാർത്ഥന ഇതു തന്നെയാണ്. താൻ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു ചെറിയ പ്രാർത്ഥന എന്നെയും സഹായിക്കാറുണ്ട്. ചെറുപ്പത്തിലൊരു സെമിനാരിക്കാരൻ പഠിപ്പിച്ചതാണ്: "ദൈവമേ ഞാനെന്താകണമെന്നാണോ നീ ആഗ്രഹിക്കുന്നത് എന്നെ അത് ആക്കി തീർക്കണേ'; 'ഈ നിമിഷം വരെ നൽകിയ എല്ലാറ്റിനും നന്ദി." റോണി കിഴക്കേടത്ത് കപ്പൂച്ചിൻ എഴുതിയ ലേഖനം, "തിരുഹിതം" വായിക്കാം. https://www.assisimagazine.com/post/the-will-of-god അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ലഹരിവസ്തുക്കളോടുള്ള ഏതു തരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കൻ അസോസിയേഷനും 1956 ൽ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം കഴിഞ്ഞ് 69 വർഷങ്ങൾ കഴിഞ്ഞിട്ടും ലഹരി ആസക്തി രോഗമാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇത്രമാത്രം വളർന്നിരിക്കുന്നത്. ലഹരിക്കു അടിമയായ വ്യക്തിയുമായി ചികിത്സക്കു വരുമ്പോൾ കൊണ്ടു വരുന്നവരോട് ഞാൻ ചോദിക്കാറുണ്ട്. "എന്താ ഇയാൾ ഇങ്ങനെ ലഹരി ഉപയോഗിക്കാൻ കാരണം" എന്ന്. തൻറേടം, തോന്ന്യാസം, പേടിക്കാൻ ആരുമില്ലാത്തതുകൊണ്ട്, കൈയ്യിൽ പണമുള്ളതുകൊണ്ട് ഇതൊക്കെയാണ് മറുപടി. അല്ല, തൻറേടമല്ല, തോന്ന്യാസമല്ല, പണം ഉള്ളതുകൊണ്ടല്ല, പേടിക്കാൻ ആളില്ലാഞ്ഞിട്ടല്ല - പിന്നെന്താ കാരണം - ലഹരി ആസക്തി രോഗമാണ്. എൻ.എം.സെബാസ്റ്റ്യൻ എഴുതിയ ലേഖനം, "ലഹരി ആസക്തി എന്ന മാരകരോഗം" വായിക്കാം. https://www.assisimagazine.com/post/drug-addiction-a-deadly-disease അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

നാടകശാലയുടെ പിന്നിൽ തീ പിടിച്ചു. അതു കണ്ട കോമാളി നടൻ സ്റ്റേജിൽ കയറി ജനങ്ങളോടു വിളിച്ചുപറഞ്ഞു: "തീ" ജനങ്ങൾ കൈയടിച്ചു പൊട്ടിച്ചിരിച്ചു. അയാൾ നെഞ്ചത്തടിച്ചു നിലവിളിച്ചു പറഞ്ഞു: "സത്യമായും തീയാണ്." അവർ ആർത്തുചിരിച്ചു. "ഇതുപോലെ തന്നെ ലോകം അവസാനിക്കും എന്നു ഞാൻ കരുതുന്നു. ഇതൊക്കെ വെറും തമാശയാണെന്ന് കരുതുന്ന ബുദ്ധിമാന്മാരുടെ കൈയടിയോടെ." പോൾ തേലക്കാട്ട് എഴുതിയ ലേഖനം, "ഒറ്റയാളിൻറെ ചിരി" വായിക്കാം. https://www.assisimagazine.com/post/laugh-of-a-single-person അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

നിങ്ങൾ നിശബ്ദതനായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കുമെന്ന് തൻറെ പീഢാനുഭവ യാത്രയിൽ യേശു പറയുന്നുണ്ട്. കർത്താവിൻറെ ജീവിതവുമായി ബന്ധപ്പെട്ട ചില കല്ലുകളെ നാം ധ്യാനവിഷയമാക്കുകയാണ്. ആറു സ്ഥലങ്ങളിൽ കർത്താവുമായി ബന്ധപ്പെട്ട കല്ലുകൾ കിടക്കുന്നതായി കാണാം. ഓരോ കല്ലും നമ്മോടു സംസാരിക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതിയ ലേഖനം, "സംസാരിക്കുന്ന കല്ലുകൾ" വായിക്കാം. https://www.assisimagazine.com/post/talking-stones അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A