Assisi Magazine
February 17, 2025 at 03:28 AM
എല്ലാ ആത്മീയ ധർമ്മങ്ങളിലും, ഹൃദയം ഏറ്റവും പ്രിയപ്പെട്ട രൂപകമാണ്. പുരാതന ചൈനീസ് പാരമ്പര്യങ്ങളിൽ സൂര്യൻ പ്രപഞ്ചത്തിൽ എന്താണോ, അതിനെ ശരീരത്തിൽ ഹൃദയം പ്രതിബിംബപ്പിച്ചു. കത്തുന്ന ഉർജ്ജപ്രവാഹത്തിൻറെ ഗൃഹമായി അതിനെ അവർ ഗണിച്ചു. താവോയിസം ശ്വാസത്തിൻറെയും വെളിച്ചതിൻറെയും മഹാ പ്രഭുവായാണ് ഹൃദയത്തെ പരിഗണിച്ചത്. ബുദ്ധിസത്തിൽ ബോധിചിത്ത (bodhicitta) യുണ്ട്. ദീപ്തമായ ഹൃദയമാണത്. ഈജിപ്ത്യൻ പുരാവൃത്തങ്ങളിലെ പൂജാ പാത്രങ്ങൾ ഹൃദയത്തിൻറെ തന്നെ പ്രതീകമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. പശ്ചാത്യ കാവ്യ ഭാവനയിലെ തിരുക്കാസ തളിർത്തത് ഇത്തരം ചില സങ്കൽപ്പങ്ങളുടെ പശ്ചാത്തലത്തിലാണ്.
ഫാ. ബോബി ജോസ് കട്ടിക്കാട് എഴുതിയ ലേഖനം, "ഹൃദയരാഗം" വായിക്കാം.
https://www.assisimagazine.com/post/the-song-of-heart
അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ.
https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A