Wisdom Media
Wisdom Media
February 27, 2025 at 01:06 AM
https://youtube.com/post/UgkxK0AJhdh5bLMXmd7kGQyT-CRn9wAR9zej?si=LpH4XEvPxUSwR35T *📖നേർവായന* എപ്പിസോഡ്:991 ഇന്നത്തെ വിഷയം: *വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്* ▪️ഭാഗം -03 ✒️മുജീബ് ഒട്ടുമ്മൽ ➖➖➖➖➖➖➖➖ 🔲ഒരു പാർലിമെന്റ് അംഗത്തിന്റെ സ്വകാര്യ ബിൽ രാഷ്ട്രത്തിന്റെ നിയമമാവുന്നത് അത്യപൂർവമാണ്. ബനാത്ത് വാല സാഹിബ് കൊണ്ടുവന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിന്റെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രവും പൈതൃകവും അത്രമാത്രം അഭിമാനകരമാണ്. ഇപ്പോൾ വക്വ‌്‌ഫ് ഭേദഗതി നിയമത്തിനെതിരെ ഒരു സമുദായം മാത്രമല്ല മതനിരപേക്ഷ നിരയിലെ മുഴുവൻ ജനവിഭാഗങ്ങളും ഒരേ ശബ്ദത്തിൽ മുന്നോട്ട് വന്നിട്ടും ദാർഷ്ട്യത്തോടെ നിരാകരിക്കാൻ തയ്യാറാകുന്നത് ഇന്ത്യയുടെ സംസ്‌കാരത്തോട് വിരോധമുള്ളതുകൊണ്ട് തന്നെയാണ്. എന്നാൽ ഇത്തരം ആളുകൾ അറിയേണ്ടത് ഇന്നുവരെയുള്ള ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഇത്തരം ഭൂരിപക്ഷവാദങ്ങളധികവും ആഭ്യന്തരയുദ്ധത്തിലും ഏകാധിപതികളുടെ പതനത്തിലുമാണ് അവസാനിച്ചത് എന്നാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വക്വ‌്‌ഫ് നിയമ ഭേദഗതിയും അപകടങ്ങളും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14, 15, 25, 26, 30 അനുശാസിക്കും പ്രകാരമുള്ള മൗലികാവകാശങ്ങൾ കണക്കിലെടുത്ത് വക്വ‌്‌ഫ് എന്റോവ്‌മെന്റുകളെയും വക്വ‌്‌ഫ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റ രൂപം ഉറപ്പ് വരുത്തിക്കൊണ്ടാണ് സർക്കാർ വക്വ‌്‌ഫ് നിയമം രൂപീകരിക്കേണ്ടത്. നാളിതുവരെ ഉണ്ടായിട്ടുള്ള നിയമങ്ങളെല്ലാം ഈ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇസ്‌ലാം മത നിയമ പ്രകാരം ‘വക്വ‌്‌ഫ്’ എന്നത് അല്ലാഹുവിലേക്ക് ദാനം ചെയ്യുന്ന സ്വത്താണ് എന്നതിനാൽ അല്ലാഹുവാണ് വക്വ‌്‌ഫ് സ്വത്തുക്കളുടെ ഉടമസ്ഥൻ. നിലവിലുണ്ടായിരുന്ന വക്വ‌്‌ഫ് നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്കും അതാത് ബോർഡുകൾക്കും അധികാരാവകാശങ്ങളുണ്ടായിരുന്നു. എന്നാൽ ഈ സംരക്ഷണാവകാശത്തിലേക്ക് കൈകടത്താൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പല വകുപ്പുകളിലും ഭേദഗതി നിർദേശിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് വക്വ‌്‌ഫ് നിയമത്തിന്റ അടിസ്ഥാനതത്ത്വവും ലക്ഷ്യവും മാറ്റി നിറുത്താനുള്ള ഭേദഗതി കൊണ്ടുവരുന്നത്. അതിന്റെ പോരായ്മകളും അപകടങ്ങളും അടുത്തറിഞ്ഞ് ജനാധിപത്യമാർഗത്തിലൂടെ പ്രതിരോധം തീർക്കേണ്ടത് ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ കടപ്പാടാണ്. രാഷ്ട്ര പുരോഗതിയിൽ ഇടപെടുന്ന പോലെ തന്നെ മൗലികാവകാശധ്വംസനങ്ങൾക്ക് നേരെ ശക്തമായ ശബ്ദമുയരേണ്ടതുണ്ട്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ നിലവിലെ നിയമങ്ങളെ ഭേദഗതി ചെയ്യുന്നതിലൂടെ സംഭവിക്കാനിരിക്കുന്ന ചില അപകടങ്ങളെ ഓർമപ്പെടുത്തുകയാണിവിടെ: മുതവല്ലി നിയമനം: വാക്കാലോ ആധാരപ്രകാരമോ നിയമിച്ചിട്ടുള്ള വ്യക്തിയാണ് മുതവല്ലിയായി നിയമതിനാവുന്നത്. എന്നാൽ ഭേദഗതി പ്രകാരം ആധാരത്തിലൂടെ നിയമിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമെ അതിനർഹതയുള്ളൂ. ഇസ്‌ലാമിക നിയമ പ്രകാരം വാക്കാൽ നിയമിതമായ മുതവല്ലിയെ മാറ്റാൻ ഭേദഗതി നിർദേശിക്കുന്നു. വക്വ‌്‌ഫിനെ ശക്തമായി ബാധിക്കുന്നതാണിത്. സെക്ഷൻ 3ൽ (Ka) എന്ന ഒരു ഉപവകുപ്പ് ചേർത്തുകയെന്നതാണ് പുതിയ ഭേദഗതിയിലെ നിർദേശം. അതോടെ കേന്ദ്ര സർക്കാർ വക്വ‌്‌ഫുകളുടെ റജിസ്‌ട്രേഷൻ, അക്കൗണ്ട് ഓഡിറ്റ്, കാലകാലങ്ങളിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എല്ലാം സർക്കാർ പറയുന്ന പോർട്ടൽ, ഡാറ്റാബേസ് എന്നിവയിൽ ചേർക്കപ്പെടും. അതോടെ മുഴുവൻ ഡാറ്റകളും കേന്ദ്ര സർക്കാറിന്റെ കയ്യിലേക്ക് വരികയും നിയന്ത്രണം അവരേറ്റെടുക്കുകയും ചെയ്യും. ➖➖➖➖➖➖➖ Like Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ വക്വ‌്‌ഫ് ചെയ്യാനുള്ള അർഹത: ഏതൊരു വ്യക്തിക്കും ശാശ്വത സമർപ്പണത്തിലൂടെ മുസ്‌ലിം വ്യക്തിനിയമം അംഗീകരിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി വക്വ‌്‌ഫ് ചെയ്യാവുന്നതാണ്. എന്നാൽ ഭേദഗതി നിർദേശപ്രകാരം 5 വർഷം ഇസ്‌ലാമിക ചര്യയിൽ ജീവിച്ചയാൾക്ക് മാത്രമെ വക്വ‌്‌ഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. വാക്വിഫിന് കാലപരിധി നിർണയിക്കുന്നതിലൂടെ വ്യക്തിസ്വാതന്ത്യത്തെ തകർക്കുകയാണ് ഇവർ. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com
👍 3

Comments